CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 20 Minutes 16 Seconds Ago
Breaking Now

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയ്‌ലേക്ക് സംഭാവന ചെയ്യും. നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളുടെയും കരച്ചില്‍ നമുക്ക് കാണാതിരിക്കാന്‍ കഴിയുമോ ?

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തികൊണ്ടിരിക്കുന്ന ഓണം ചാരിറ്റിയില്‍കൂടി  കിട്ടുന്ന തുകയില്‍ നിന്നും 50000 രൂപ വീതം (അപതിനായിരം ) മുന്‍പ് പറഞ്ഞിരുന്ന മൂന്നു കുടുംബങ്ങള്‍ക്ക് നല്‍കാനും. ബാക്കി ലഭിക്കുന്ന മുഴുവന്‍ തുകയും  മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയ്‌ലേക്ക് സംഭാവനചെയ്യാനും   ഇന്നുകൂടിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  യോഗം തിരുമാനിച്ചു.

കേരളം മുഴുവന്‍ യുദ്ധസമാനമായ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ നമുക്ക് വെറും കാഴ്ചക്കാരായി കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളുമാണ് ഈ ദുരിത കയത്തില്‍ മുങ്ങി താഴുന്നത്,  .ഇവിടെ എല്ലാ  സൗഭഗൃങ്ങളോടുംകൂടി ജീവിക്കുന്ന നമുക്ക് ഇതു എങ്ങനെ കണ്ടുനില്‍ക്കാന്‍ കഴിയും? അവരുടെ ചോരയും  വിയര്‍പ്പുമോക്കെയല്ലേ നമ്മെളെയൊക്കെ  ഇവിടെ എത്തിച്ചത് ?  നമുക്ക് രണ്ടാംലോകമഹായുദ്ധം കഴിഞ്ഞ് ഉയര്‍ത്തെഴുന്നേറ്റ ജപ്പനെപോലെ ഉയര്‍ത്തെഴുന്നെല്‍ക്കണം ഇവിടെ  വിഭാഗിയതക്ക് പ്രസക്തിയില്ല .   

 ഇടുക്കി ,ഇടമലയാര്‍ ഉള്‍പ്പെടെ എല്ല ഡാംമുകളും തുറന്നു കഴിഞ്ഞു ,മുല്ലപ്പെരിയാര്‍ തുറക്കാന്‍ പോകുന്നു. കേരളത്തിലെ മുഴുവന്‍ മനുഷിരും ജീവന്‍ ഭയന്നനാണ് ഓരോ രാത്രിയും തള്ളിനീകുന്നത് നാളെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍  കഴിയുമോയെന്ന് ആര്‍ക്കും ഉറപ്പില്ലാത്ത അവസ്ഥയിലാണ്  അവരുടെ വേദനയില്‍ നമുക്കും പങ്കു ചേരാം.,  മഴവെള്ളപാച്ചിലില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ജീവനും ജീവിതവും നഷ്ട്ടപ്പെട്ടവരുടെ തേങ്ങലുകള്‍ ചെവിയോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം

ഇതുവരെ .1180   പൗണ്ട് കളക്ഷന്‍ ലഭിച്ചു .ബാങ്കിന്റെ സമ്മറി സ്റ്റ്റ്റ്‌മെന്റ്  പ്രസിധികരിക്കുന്നു പണം നല്‍കിയ എല്ലാവര്ക്കും  വിശദമായ സ്റ്റ്റ്റ്‌മെന്റ് അയച്ചിട്ടുണ്ട് ഇനിയും ലഭിക്കാത്തവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക

.രണ്ടു കിഡ്‌നിയും തകരാറിലായി  ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല  സ്വദേശി സാബു കുര്യന്റെകുടുംബത്തെയും, വാഹനാപകടത്തില്‍  .. തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ  ഇടുക്കി ചുരുളിയിലുള്ള  ഡെനിഷ്  മാത്യു  കുടുമ്പത്തെ  സഹായിക്കുന്നതിനു വേണ്ടിയും ,അതോടൊപ്പം  ഒരു വീടില്ലാതെ കഷട്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി. വി. എന്ന വിട്ടമ്മയെയും സഹായിക്കാന്‍ വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഓണം ചാരിറ്റിനടത്തിയത്  ഈ മൂനുപെര്‍ക്കും  50000 (അപതിനായിരം ) നല്‍ക്കും .എന്നറിയിക്കുന്നു .

 

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

 

'''ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.''

 

ACCOUNT NAME , IDUKKI GROUP 

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

ടോം ജോസ് തടിയംപാട്

2 Attachments

 




കൂടുതല്‍വാര്‍ത്തകള്‍.