CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 56 Seconds Ago
Breaking Now

ഫാഷനെന്ന പേരില്‍ യോജിക്കാത്ത വസ്ത്രമിടണോ ?

ബോളിവുഡ് താരം പരിനീതി ശരീര പ്രകൃതിയുടെ പേരില്‍ കളിയാക്കല്‍ നേരിട്ട താരമാണ്. ഒടുവില്‍ കഠിന പരിശ്രമത്തിലൂടെ ശരീര ഭാരം കുറച്ച് ശരീര വടിവ് സ്വന്തമാക്കി.

എന്നാലിപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ പരിനീതി ട്രോളുകള്‍ക്കിരയായത് വസ്ത്രധാരണത്തിന്റെ പേരിലാണ്. പുതിയ ചിത്രമായ നമസ്‌തേ ഇംഗ്ലണ്ടിന്റെ പ്രചരണാര്‍ത്ഥം അര്‍ജുന്‍ കപൂറിനൊപ്പം മുംബൈയില്‍ എത്തിയപ്പോള്‍ പരിനീതി ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് ട്രോളുകള്‍ക്കിരയായത്. ആകാശനീല നിറത്തിലെ ബട്ടണ്‍ ഡൗണ്‍ ഓഫ്‌ഷോള്‍ഡര്‍ വസ്ത്രത്തില്‍ പരിനീതി ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്ന് ചിത്രങ്ങള്‍ കണ്ടാലറിയാമെന്ന് ട്രോളര്‍മാര്‍ പറയുന്നു. ഫാഷന്റെ പേരില്‍ യോജിക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്തിനെന്നാണ് പരിനീതിയോട് ട്രോളര്‍മാര്‍ ചോദിക്കുന്നത്.

ഫോട്ടോ ഷൂട്ടിനിടെ പല തവണ പരിനീതി മുടി ശരിയാക്കിയിടാനും വസ്ത്രം വലിച്ചിടാനും ശ്രമിച്ചെന്നും യോജിക്കില്ലെന്നറിഞ്ഞുകൊണ്ട് ഈ കാട്ടിക്കൂട്ടല്‍ വേണോ എന്നുമായിരുന്നു അവരുടെ ചോദ്യം. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.