CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 54 Minutes 36 Seconds Ago
Breaking Now

പല്ല് കേടാകാതിരിക്കാന്‍ 5 കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഒഴിവാക്കാം

ഓറഞ്ചും, നാരങ്ങയും വൈറ്റമിന്‍ സി നല്‍കാന്‍ മികച്ചതാണെങ്കിലും പല്ലിലെ ഇനാമലിന്റെ എതിരാളിയാണ്

പല്ലുകളുടെ സംരക്ഷണം പലപ്പോഴും ഒരു തലവേദനയാണ്. പ്രത്യേകിച്ച് എന്തെങ്കിലും രോഗങ്ങള്‍ നേരിട്ടാല്‍ അനുഭവിക്കേണ്ടി വരുന്ന വേദനയും, ചികിത്സാ ചെലവുകളും ഭാരമേറിയതാണ്. പല്ലുകളുടെ ഇനാമല്‍ കേടുവരുത്തുന്ന ആസിഡിക് ഭക്ഷണങ്ങളും, മധുരവുമെല്ലാം പ്രശ്‌നക്കാരാണ്.

കട്ടിയുള്ള മിഠായികളും, ഐസും പല്ലിന് കേടുവരുത്താന്‍ ഇടയാക്കും. ചവര്‍പ്പുള്ള മിഠായികളില്‍ ആസിഡുകള്‍ കൂടുതലാണെന്നത് വില്ലത്തരം കൂട്ടുന്നു.

ഓറഞ്ചും, നാരങ്ങയും വൈറ്റമിന്‍ സി നല്‍കാന്‍ മികച്ചതാണെങ്കിലും പല്ലിലെ ഇനാമലിന്റെ എതിരാളിയാണ്. മധുരമിട്ട കാപ്പി പോടുകള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. കാപ്പി കുടിക്കുമ്പോള്‍ വായ് ഉണങ്ങിപ്പിടിക്കും.

ബ്രെഡുകള്‍ ചവയ്ക്കുമ്പോള്‍ പല്ലുകള്‍ക്ക് ഇടയില്‍ കടന്നുകൂടി പോടുകള്‍ സൃഷ്ടിക്കും. കാര്‍ബണേറ്റ് ചെയ്ത പാനീയങ്ങളും ഇനാമലിന് ദോഷകരമാണ്. പാക്കറ്റില്‍ വാങ്ങിക്കഴിക്കുന്ന പൊട്ടറ്റോ ചിപ്‌സാണ് മറ്റൊരു വില്ലന്‍. മദ്യം നിര്‍ജ്ജലീകരണം നടത്തുന്നതിനാല്‍ മോണയില്‍ രോഗങ്ങള്‍ക്ക് വഴിയൊരുക്കും.




കൂടുതല്‍വാര്‍ത്തകള്‍.