CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 47 Seconds Ago
Breaking Now

25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നിവിന്‍ പോളി

സഹായഹസ്തവുമായി സിനിമ താരം നിവിന്‍ പോളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിവിന്‍ പോളി 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്. ഇത് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള സമയമാണെന്ന് പറഞ്ഞ താരം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

'സര്‍ക്കാര്‍ വളരെ നന്നായി കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. പരസ്പരം സഹകരണത്തോടെയാണ് എല്ലാവരും മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പറ്റുന്ന എല്ലാവരും സംഭാവന നല്‍കണം. അത്രയും വലിയ നാശനഷ്ടമാണ് നമുക്ക് സംഭവിച്ചിട്ടുള്ളത്. നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയാലാണ് അത് മനസ്സിലാവുക. ആലുവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കണ്ടതില്‍ നിന്ന് അതാണ് മനസ്സിലായത്.'

'പത്തും പതിനഞ്ചും വര്‍ഷം അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവരുണ്ട്. അവരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തണമെങ്കില്‍ അത്രയും വലിയ സഹായം കൂടിയേ തീരൂ. ഇത് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള സമയമാണ്. അതിനായി ഒത്തൊരുമയോടു കൂടി നമുക്ക് പ്രവര്‍ത്തിക്കാം' നിവിന്‍ പറഞ്ഞു.

പല ചലച്ചിത്ര പ്രവര്‍ത്തകരും പ്രളയബാധിതരെ പലതരത്തിലും സഹായിക്കുന്നുണ്ടായിരുന്നെന്നും പലരും അതൊന്നും പുറത്തു പറയാത്തതാണെന്നും നിവിന്‍ പോളി പറഞ്ഞു. കേരളത്തിനകത്തും പുറത്തു നിന്നും സിനിമാ രംഗത്ത് നിന്ന് നിരവധി പേരാണ് കേരളത്തിന് സഹായവുമായി രംഗത്ത് വന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.