CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 20 Minutes 29 Seconds Ago
Breaking Now

ഡബ്ലിന്‍ പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് എച്ച്‌ഐവി; വിദേശത്തേക്ക് നടത്തിയ ക്ലാസ് ട്രിപ്പിനിടെ ലൈംഗിക തൊഴിലാളിയുമായി ബന്ധപ്പെട്ടത് വിനയായി; യുവതി തന്റെ രോഗം വെളിപ്പെടുത്തിയത് ഏറ്റവും ഒടുവില്‍

വിദേശത്തേക്ക് നടത്തിയ സ്‌കൂള്‍ ട്രിപ്പിനിടെയാണ് വിദ്യാര്‍ത്ഥി ലൈംഗിക തൊഴിലാളിക്കൊപ്പം അന്തിയുറങ്ങിയത്

സ്‌കൂളില്‍ നിന്നും പഠനയാത്രകള്‍ എന്ന പേരിലാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്. അത് പഠനത്തിന് എത്രയൊക്കെ ഉപകരിക്കുന്നുവെന്ന് ചോദിച്ചാല്‍ ആരും ഒന്ന് സംശയിക്കും. എന്നിരുന്നാലും ലോകം കാണാന്‍ കിട്ടുന്ന അവസരമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷെ ഇത്തരമൊരു ലോകക്കാഴ്ചയ്ക്ക് അവസരം കിട്ടിയ വിദ്യാര്‍ത്ഥി ലൈംഗിക തൊഴിലാളിയുടെ സേവനം വിനിയോഗിച്ചതാണ് ഇപ്പോള്‍ ബ്രിട്ടനെ ഞെട്ടിച്ചിരിക്കുന്നത്. ഡബ്ലിനില്‍ നിന്നുമുള്ള ഈ വിദ്യാര്‍ത്ഥി എച്ച്‌ഐവി പോസിറ്റീവായെന്ന് കണ്ടെത്തിയതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. 

വിദേശത്തേക്ക് നടത്തിയ സ്‌കൂള്‍ ട്രിപ്പിനിടെയാണ് വിദ്യാര്‍ത്ഥി ലൈംഗിക തൊഴിലാളിക്കൊപ്പം അന്തിയുറങ്ങിയത്. ഡബ്ലിനിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഇവന്‍. ക്ലാസ് അവധിക്ക് താമസിച്ച സ്ഥലത്തേക്ക് ലൈംഗിക തൊഴിലാളിയെ ഒളിപ്പിച്ച് കടത്തിയാണ് തന്റെ ആഗ്രഹം സാധിച്ചത്. എന്നാല്‍ ഇതിന് ശേഷമാണ് യുവതി തനിക്ക് എയ്ഡ്‌സ് ഉണ്ടെന്ന വിവരം കുട്ടിയോട് വെളിപ്പെടുത്തിയത്. 

ഞെട്ടിപ്പോയ വിദ്യാര്‍ത്ഥി നടന്ന കാര്യങ്ങള്‍ അധ്യാപകര്‍ക്ക് മുന്നില്‍ വിശദീകരിച്ചു. സൗകര്യപ്രദമായി പുറത്ത് ചെറുതായി മദ്യപിച്ച് കറങ്ങവെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അരികിലെത്തിയ ഒരാള്‍ പണം നല്‍കിയാല്‍ സ്ത്രീകളെ സംഘടിപ്പിച്ച് നല്‍കാമെന്ന് അറിയിച്ചത്. ആണ്‍കുട്ടികള്‍ നിരവധി പെണ്‍കുട്ടികളുടെ തങ്ങളുടെ താമസസ്ഥലത്തേക്ക് എത്തിച്ചു. 

കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് ഈ കുടുക്കില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരികെ അയര്‍ലണ്ടില്‍ എത്തുമ്പോള്‍ രോഗത്തെക്കുറിച്ച് പരിശോധിക്കണമെന്ന് ഇവന്‍ പറഞ്ഞു. ഇതിന്റെ ഫലം വന്നതോടെ സഹവിദ്യാര്‍ത്ഥികളും ഞെട്ടലിലാണ്. അധ്യാപകര്‍ മാത്രമല്ല മറ്റ് വിദ്യാര്‍ത്ഥികളും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. അതേസമയം ഇതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും അധ്യാപകരെയോ, കുട്ടികളെ പുറത്താക്കിയിട്ടില്ലെന്ന് സ്‌കൂള്‍ വക്താവ് പറഞ്ഞു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.