CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 5 Seconds Ago
Breaking Now

150 വയസ്സ് വരെ ജീവിക്കണോ; അവയവങ്ങള്‍ പുനര്‍നിര്‍മ്മിക്കണോ? പ്രായമാകാതെ കാക്കുന്ന ടെക്‌നിക്കുമായി ഹാര്‍വാര്‍ഡ് പ്രൊഫസറും ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റി ഗവേഷകരും; കിടപ്പിലായവര്‍ പോലും എഴുന്നേറ്റ് നടക്കുന്ന കാലം വരുന്നു; ചെലവ് ഒരു കപ്പ് കാപ്പിയുടേത് മാത്രം!

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മരുന്ന് പൊതുജനങ്ങള്‍ക്കായി എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രൊഫ. സിന്‍ക്ലെയര്‍

മരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമുള്ളത്. രോഗബാധിതരായി ചലനമറ്റ് കിടക്കുന്നവര്‍ പൂര്‍വ്വസ്ഥിതിയില്‍ ആരോഗ്യത്തോടെ എഴുന്നേറ്റ് നടക്കാന്‍ മോഹിക്കില്ലേ! ജീവന്‍ എന്ന് പറയുന്ന അമൂല്യമായ അവസ്ഥ മനുഷ്യനെ എന്നും മോഹിപ്പിക്കും. അത് നഷ്ടപ്പെടുത്താന്‍ അധികം ആളുകളും ആഗ്രഹിക്കില്ലെന്ന് തന്നെ പറയാം. ഒടുവില്‍ പ്രായമാകാതെ കാത്തുസൂക്ഷിക്കാനും, ചുരുങ്ങിയത് 150 വയസ്സ് വരെ ആയുസ്സ് ഉയര്‍ത്താനും, അവയവങ്ങള്‍ വീണ്ടും വളര്‍ത്താനുമുള്ള സാങ്കേതികവിദ്യയുമായി വരികയാണ് ഗവേഷകര്‍. ഹാര്‍വാര്‍ഡ് പ്രൊഫസര്‍ ഡേവിഡ് സിന്‍ക്ലെയറും, ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റി ഗവേഷകരുമാണ് ഈ പുതിയ പദ്ധതിയുടെ പിന്നില്‍. 

കോശങ്ങളെ റീപ്രോഗ്രാം ചെയ്യുകയാണ് ഈ സാങ്കേതികവിദ്യ. ഇതുവഴി ആളുകളുടെ അവയവങ്ങളെ പുനര്‍നിര്‍മ്മിക്കാനും, പരാലിസിസ് ബാധിച്ച് കിടപ്പിലായവര്‍ വീണ്ടും എഴുന്നേറ്റ് നടക്കുന്ന അവസ്ഥയും സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഡോ. സിന്‍ക്ലെയര്‍ വ്യക്തമാക്കുന്നക്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും. ഇതേ ഗവേഷകര്‍ തന്നെയാണ് വൈറ്റമിന്‍ ബി'യില്‍ നിന്നുമുള്ള ഒരു മരുന്ന് ഉപയോഗിച്ച് എലിയുടെ ആയുസ്സ് പത്ത് ശതമാനം വര്‍ദ്ധിപ്പിക്കാമെന്നും കണ്ടെത്തിയത്. പ്രായത്തിന് അനുസരിച്ച് മുടി കൊഴിയുന്ന അവസ്ഥ കുറയ്ക്കാനും ഈ മരുന്നിന് സാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മരുന്ന് പൊതുജനങ്ങള്‍ക്കായി എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രൊഫ. സിന്‍ക്ലെയര്‍. ഒരു ദിവസത്തേക്ക് ഒരു കപ്പ് കാപ്പി കുടിക്കുന്ന ചെലവ് മാത്രമായിരിക്കും വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഔദ്യോഗികമായി പരീക്ഷിക്കുന്നത് വരെ ഈ രീതി ആളുകള്‍ സ്വയം പരീക്ഷിക്കരുതെന്നും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ജനറ്റിക്‌സ് വകുപ്പ് പ്രൊഫസര്‍ മുന്നറിയിപ്പ് നല്‍കി. നികോടിനമൈഡ് അഡെനിന്‍ ഡൈന്യൂക്ലിയോടൈഡ് എന്ന മോളിക്യൂളാണ് ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനം. 

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് സപ്ലിമെന്റായി ഈ കെമിക്കല്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സിന്‍ക്ലെയര്‍ സ്വന്തം മോളിക്യൂളാണ് ഇതിനായി ഉപയോഗിച്ച് സ്വയം പരീക്ഷിച്ചത്. ഇതുവഴി തന്റെ ബയോളജിക്കല്‍ പ്രായം 24 വയസ്സ് കുറഞ്ഞെന്നും ഇദ്ദേഹം പറഞ്ഞു. തന്റെ 79-കാരനായ പിതാവ് ഒന്നര വര്‍ഷമായി ഇത് ഉപയോഗിച്ചപ്പോള്‍ വഞ്ചി തുഴയാനും, യാത്ര ചെയ്യാനും തുടങ്ങിയെന്നും പ്രൊഫസര്‍ വ്യക്തമാക്കി. ഇതിന് പുറമെ 40-ാം വയസ്സില്‍ ആര്‍ത്തവിരാമത്തിലേക്ക് കടന്ന സഹോദരി ഇപ്പോള്‍ വീണ്ടും ഫെര്‍ട്ടൈല്‍ ആയെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.