CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 3 Seconds Ago
Breaking Now

ചന്ദ്രനിലേക്ക് പേടകം അയയ്ക്കുന്ന ഇന്ത്യക്ക് 100 മില്ല്യണ്‍ ബ്രിട്ടീഷ് സഹായം; ഡേവിഡ് ഡേവിസിന് കലിപ്പ്; 230 മില്ല്യണ്‍ ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ ബഹിരാകാശത്തേക്ക് പേടകം അയച്ച് രസിക്കുന്ന ഇന്ത്യക്കെന്തിന് സഹായമെന്ന്; ഒരുപാടൊന്നും രോഷം വേണ്ട സാര്‍!

വിദേശസഹായം ബഹിരാകാശ പദ്ധയില്‍ ഇന്ത്യ ചെലവഴിക്കുന്നില്ലെന്ന സത്യം മറച്ചുവെച്ച് കൊണ്ടാണ് ഡേവിസിന്റെ ഔദാര്യം പറച്ചില്‍

അതെ, ഇന്ത്യ വളരുകയാണ്. രാജ്യത്തെ ജനങ്ങളുടെ ജീവിതം മാറിമറിയുന്നത് അത്രയ്‌ക്കൊന്നും ഇഷ്ടപ്പെടാത്ത ചിലരുണ്ട്. വര്‍ഷങ്ങളോളം അടിമത്തത്തില്‍ കഴിഞ്ഞിട്ടും ഇന്ത്യ വിവിധ മേഖലകളില്‍ വളര്‍ച്ച കൈവരിക്കുന്നു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ വിഭാഗമായ ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ പാശ്ചാത്യരെ ഞെട്ടിക്കുന്നതാണ്. അത് കൊണ്ടാണല്ലോ ചൊവ്വാ പര്യവേഷണത്തില്‍ സുപ്രധാനമായ നേട്ടം കൊയത് ഇന്ത്യയെ കാളയുമായി നടക്കുന്ന കര്‍ഷകനെന്ന നിലയില്‍ കാര്‍ട്ടൂണ്‍ വരച്ച് ചെറുതാക്കാന്‍ ന്യൂയോര്‍ക്ക് ടൈംസ് തുനിഞ്ഞത്. 

എന്നാല്‍ ആരൊക്കെ ചെറുതാക്കാന്‍ ശ്രമിച്ചാലും, മൂന്നാം ലോക രാഷ്ട്രമെന്ന് മുദ്രകുത്തിയാലും ഇന്ത്യക്ക് ലോകത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം സഞ്ചരിച്ച ദുര്‍ഘടമായ പാതകളില്‍ വിജയം കൊയ്ത് കൊണ്ട് തന്നെയാണ് ഈ കസേര പിടിച്ചെടുത്തത്. ഇപ്പോള്‍ ഇന്ത്യക്ക് 98 മില്ല്യണ്‍ വിദേശ സഹായം നല്‍കുമെന്ന ബ്രിട്ടന്റെ വാഗ്ദാനമാണ് വിവാദത്തിലായിരിക്കുന്നത്. ഇതേ തുക ബഹിരാകാശ മിഷനുകള്‍ക്കായി ചെലവാക്കുന്ന രാജ്യത്തിന് എന്തിനാണ് സഹായം നല്‍കുന്നതെന്നാണ് ടോറി ംെപി ഡേവിഡ് ഡേവിസിനെ പോലുള്ളവരുടെ ചോദ്യം. 

ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ വര്‍ഷം ഇന്ത്യക്ക് 52 മില്ല്യണ്‍ പൗണ്ട് ധനസഹായവും, 2019/20 കാലത്ത് 46 മില്ല്യണ്‍ പൗണ്ടുമാണ് നല്‍കുക. അതേസമയം ചന്ദ്രയാന്‍ 2 പദ്ധതിക്കായി ഏകദേശം 95.4 മില്ല്യണ്‍ പൗണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നുവെന്നതാണ് ബ്രിട്ടനിലെ ചിലരെ ചൊടിപ്പിക്കുന്നത്. രാജ്യത്ത് 230 മില്ല്യണ്‍ പൗരന്‍മാര്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോഴാണ് ഈ തുക ഇങ്ങനെയൊക്കെ ചെലവഴിക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ പരിവേദനം നടത്തുന്നു. 'ഇന്ത്യക്കാര്‍ക്ക് നമ്മുടെ പണത്തിന്റെ ആവശ്യമില്ല. ഫലത്തില്‍ അവരെ ചാന്ദ്രഗവേഷണത്തില്‍ സഹായിക്കുകയാണ് നമ്മള്‍', ഡേവിഡ് ഡേവിസ് അവകാശപ്പെട്ടു. 

വിദേശസഹായം ബഹിരാകാശ പദ്ധയില്‍ ഇന്ത്യ ചെലവഴിക്കുന്നില്ലെന്ന സത്യം മറച്ചുവെച്ച് കൊണ്ടാണ് ഡേവിസിന്റെ ഔദാര്യം പറച്ചില്‍. സ്വന്തം സ്‌പേസ് പദ്ധതിയ്ക്ക് പുറമെ വിദേശ സഹായ പദ്ധതിയും ആരംഭിച്ച രാജ്യത്തിനാണ് ഈ തുകയെന്ന് ടോറി എംപി ഫിലിപ്പ് ഡേവിസും കുറ്റപ്പെടുത്തി. കുറേക്കാലം ഇന്ത്യന്‍ മണ്ണില്‍ നിന്നും കൊള്ളയടിച്ച സമ്പത്ത് കൂടി ഉപയോഗിച്ചാണ് ബ്രിട്ടന്‍ ഇന്ന് കാണുന്ന നിലയില്‍ എത്തിയതെന്ന സത്യം മറന്ന് കൊണ്ടാണ് ഈ എംപിമാരുടെ രോഷപ്രകടനം. അത് കൊണ്ട് കൂടുതല്‍ ഔദാര്യപ്രകടനങ്ങള്‍ ഒഴിവാക്കാം സര്‍!




കൂടുതല്‍വാര്‍ത്തകള്‍.