CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 5 Minutes 18 Seconds Ago
Breaking Now

ഹിജാബ് ധരിച്ച ഈ സുന്ദരി ഇംഗ്ലണ്ടിന്റെ മനം കവരുമോ? മിസ് ഇംഗ്ലണ്ട് ഫൈനലില്‍ വിജയം കൊതിച്ച് മുസ്ലീം നിയമ വിദ്യാര്‍ത്ഥിനി; ഹിജാബ് ധരിക്കുന്ന ആദ്യത്തെ മത്സരാര്‍ത്ഥി

മിസ് ഇംഗ്ലണ്ട് 2018 ഫൈനലിസ്റ്റുകളില്‍ ഇടംപിടിച്ചത് അവിശ്വസനീയമാണെന്ന് സാറ

സൗന്ദര്യമത്സരം പലപ്പോഴും ശരീര സൗന്ദര്യ മത്സരങ്ങളായി മാറുന്നതാണ് പതിവ്. ശരീരത്തിന്റെ അഴകളവുകള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലേക്ക് തരംതാഴുന്നത് കൊണ്ട് തന്നെയാണ് ഇത്തരം മത്സരങ്ങള്‍ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരാറുള്ളത്. സ്ത്രീകളുടെ സൗന്ദര്യം ശരീരത്തില്‍ വെച്ച് അളക്കുന്ന രീതിയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. എന്നാല്‍ MeToo പ്രക്ഷോഭങ്ങളുടെ ഇക്കാലത്ത് തങ്ങളെ മോശമായി നോക്കുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീ പഠിച്ച് കഴിഞ്ഞു. ഇതിന്റെ പ്രതിഫലനമാകാം ഇക്കുറി മിസ് ഇംഗ്ലണ്ട് വേദിയിലും എത്തുന്നത്. ചരിത്രത്തില്‍ ആദ്യമായി ഹിജാബ് ധരിച്ച് ഒരു മുസ്ലീം പെണ്‍കുട്ടി സൗന്ദര്യമത്സരത്തിന്റെ ഫൈനലില്‍ ഇറങ്ങുകയാണ്. 

20 വയസ്സുകാരി സാറാ ഇഫ്‌തേക്കറാണ് മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ ഹിജാബ് ധരിച്ച് കാറ്റ്‌വാക്ക് നടത്തുക. ഹഡേഴ്‌സ്ഫീല്‍ഡ് സ്വദേശിനിയായ ഈ പെണ്‍കുട്ടി അടുത്ത ആഴ്ച നോട്ടിംഗ്ഹാംഷയര്‍ കെല്‍ഹാം ഹാളില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ കിരീടം ചൂടുമോയെന്നാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിനായി ഇന്‍സ്റ്റാഗ്രാമില്‍ പാകിസ്ഥാനി ഫാഷന്‍ പങ്കുവെയ്ക്കുന്ന ഈ വിദ്യാര്‍ത്ഥിനിക്ക് താന്‍ എത്തിച്ചേര്‍ന്ന ദൂരം ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. 

മിസ് ഇംഗ്ലണ്ട് 2018 ഫൈനലിസ്റ്റുകളില്‍ ഇടംപിടിച്ചത് അവിശ്വസനീയമാണെന്ന് സാറ പറയുന്നു. തന്റെ പേര് പ്രഖ്യാപിച്ച നിമിഷം ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. മിസ് ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയപ്പോള്‍ മുതല്‍ ലഭിക്കുന്ന അവസരങ്ങള്‍ മുന്‍പൊരിക്കലും ചിന്തിച്ചിട്ട് പോലും ഇല്ലാത്തവയാണ്. ഇതില്‍ ഏറെ നന്ദിയുണ്ട്, ഹഡേഴ്‌സ്ഫീല്‍ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി വ്യക്തമാക്കി. പതിനാറാം വയസ്സില്‍ സ്വന്തം ബിസിനസ്സ് ആരംഭിച്ച ഈ പെണ്‍കുട്ടി തന്റെ പ്രശസ്തി ഉപയോഗിച്ച് ബ്യൂട്ടി ഫോര്‍ പര്‍പ്പസിനായി സംഭാവന കണ്ടെത്തുന്നുമുണ്ട്. ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഒറ്റപ്പെട്ട കുട്ടികളെ സഹായിക്കുകയാണ്. 

ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ 49 സുന്ദരിമാരുമായാണ് സാറയുടെ പോരാട്ടം. വിജയിച്ചാല്‍ ചൈനയിലെ സാനയില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഇവര്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.