CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes Ago
Breaking Now

ഫോം നഷ്ടം, ബാറ്റ് നിശബ്ദം; കുക്കിന് ക്രിക്കറ്റ് മതിയായി; ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കും

ടെസ്റ്റ് ചരിത്രത്തിലെ ആറാമത്തെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനെന്ന ഖ്യാതിയോടെയാണ് താരത്തിന്റെ മടക്കം

മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ വാരിക്കൂട്ടിയ താരം ഇന്ത്യക്ക് എതിരെയുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് ശേഷം മൈതാനം വിടും. ലണ്ടനിലെ ഓവലില്‍ സെപ്റ്റംബര്‍ 7-നാണ് മത്സരം.

ഇന്ത്യക്കെതിരെയുള്ള പരമ്പരയില്‍ റണ്‍ കണ്ടെത്താന്‍ കഴിയാതെ കുക്ക് പൊരുതുകയാണ്. നാല് മത്സരങ്ങളില്‍ നിന്നും നേടിയത് വെറും 109 റണ്‍. 15.57 ശരാശരിയില്‍ ഉയര്‍ന്ന സ്‌കോര്‍ 29 ആണ്. 2006-ലാണ് ഇംഗ്ലണ്ടിനായി കുക്ക് കളത്തിലിറങ്ങുന്നത്. ടെസ്റ്റ് ചരിത്രത്തിലെ ആറാമത്തെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനെന്ന ഖ്യാതിയോടെയാണ് താരത്തിന്റെ മടക്കം.

160 ടെസ്റ്റുകളില്‍ നിന്നായി 1254 റണ്‍, ശരാശരി 44.88, 32 സെഞ്ചുറികള്‍, 56 അര്‍ദ്ധ സെഞ്ചുറികള്‍ എന്നിവയാണ് കുക്കിന്റെ ബാറ്റിംഗ് നേട്ടങ്ങള്‍. നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ പതിനായിരം റണ്‍ ക്ലബില്‍ ബാക്കിയുള്ള ഏക ആക്ടീവ് താരവും കുക്ക് മാത്രം. നാല് വര്‍ഷത്തോളം ഇംഗ്ലണ്ടിനെ നയിച്ച കുക്ക് രാജ്യത്തിന്റെ 79-ാമത് ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ജോ റൂട്ട് ഈ കിരീടം ഏറ്റുവാങ്ങിയത്.




കൂടുതല്‍വാര്‍ത്തകള്‍.