CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 3 Minutes 33 Seconds Ago
Breaking Now

നിപ്പ വൈറസും അതിന് എതിരായ പ്രതിരോധവും ഉള്‍പ്പെടുത്തി സിനിമ വരുന്നു

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസും അതിന് എതിരായ പ്രതിരോധവും ഉള്‍പ്പെടുത്തി സിനിമ വരുന്നു. വൈറസ് എന്ന പേരില്‍ ആഷിഖ് അബുവാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിലെ മുന്‍നിര യുവതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രം അടുത്ത സമ്മറില്‍ തിയറ്ററിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

ആസിഫ് അലി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, പാര്‍വതി, റീമ കല്ലിങ്കല്‍ എന്നിങ്ങനെ നീണ്ട നിരയാണ് ചിത്രത്തിലുള്ളത്. മുസഹിന്‍ പരാരിയും സുഹാനയും ഷറവുവും ചേര്‍ന്നാണ് തിരക്കഥ. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് .

 




കൂടുതല്‍വാര്‍ത്തകള്‍.