CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 59 Minutes 59 Seconds Ago
Breaking Now

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഒപ്പമുണ്ടെന്ന് മോഹന്‍ലാലിന് വാക്കു നല്‍കി പ്രധാനമന്ത്രി

നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.

കേരളത്തെ സഹായിക്കാന്‍ ആകുന്നതെല്ലാം ചെയ്യാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മോഹന്‍ലാല്‍ പറഞ്ഞു. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് അദ്ദേഹം ഒപ്പമുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും എല്ലാ പിന്തുണയും പ്രധാനമന്ത്രി അറിയിച്ചെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാടുള്‍പ്പെടെ പ്രദേശങ്ങളില്‍ ദുരിത ബാധിതര്‍ക്ക് കൈതാങ്ങായി എത്തിയിരുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.