CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 11 Seconds Ago
Breaking Now

പ്രളയ ശേഷം കവിയൂര്‍ പൊന്നമ്മയുടെ വീടിന്റെ അവസ്ഥയിത്

മഹാപ്രളയം എല്ലാവരേയും വേദനയിലാഴ്ത്തി. സിനിമാ താരങ്ങളുടെ വീടുകളും വെള്ളം കയറി നശിച്ചു. സലിം കുമാര്‍, ധര്‍മ്മജന്‍, ബീന ആന്റണി, ജോജു, അനന്യ എന്നിങ്ങനെ നിരവധി താരങ്ങള്‍ തങ്ങളുടെ അനുഭവം പങ്കുവച്ചു.

കവിയൂര്‍ പൊന്നമ്മയുടെ വീട്ടിലും പ്രളയം നാശം വിതച്ചു. ആലുവ പുഴയ്ക്ക് അഭിമുഖമായി നിര്‍മ്മിച്ച ശ്രീപാദം എന്ന വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും മുങ്ങിപ്പോയി. പ്രളയ ശേഷം വീടിന്റെ അവസ്ഥ പരിതാപകരമാണ്. ഫര്‍ണീച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെ നശിച്ചു. നടിയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങളും പഴയ ആല്‍ബങ്ങളുമെല്ലാം വെള്ളം കയറിപ്പോയി. വീടിന്റെ അകത്തളത്തില്‍ എല്ലാം കനത്തില്‍ ചെളി അടിഞ്ഞിരിക്കുന്നു. വൃത്തിയാക്കല്‍ പുരോഗമിക്കുകയാണിവിടെ .

 




കൂടുതല്‍വാര്‍ത്തകള്‍.