CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 17 Minutes 2 Seconds Ago
Breaking Now

നടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ മരിച്ച നിലയില്‍

തമിഴ് പ്രമുഖ നടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെ ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിദ്ധാര്‍ത്ഥിനെ പോലീസ് ചോദ്യം ചെയ്തു.

സംഭവ ദിവസം കുടുംബ പ്രശ്‌നങ്ങളെ ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാര്‍ത്ഥ് മൊഴി നല്‍കി. വഴക്കിനിടെ സ്മൃജ കിടപ്പുമുറിയില്‍ കയറി കതകടച്ചതായും പിറ്റേന്ന് രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കും. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യും.




കൂടുതല്‍വാര്‍ത്തകള്‍.