CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 59 Minutes 45 Seconds Ago
Breaking Now

ബാറ്റിംഗ് കോച്ചാകാന്‍ ദ്രാവിഡ് ഒരുങ്ങി; രവിയുമായി സംസാരിച്ച ശേഷം പിന്‍മാറി; കാരണമറിയാതെ ഗാംഗുലി

ലോകമെമ്പാടും എതിരാളികളെ തോല്‍പ്പിക്കുന്ന ടീമായി ഇന്ത്യ മാറുമെന്ന് ശാസ്ത്രി പ്രഖ്യാപിച്ചെങ്കിലും സൗത്ത് ആഫ്രിക്കയില്‍ 2-1നും, ഇംഗ്ലണ്ടില്‍ 3-1നും ഇന്ത്യ തോല്‍വി രുചിച്ചു.

ദില്ലി: ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ പ്രകടനം മോശമായതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ വിമര്‍ശനങ്ങളായി മാറുന്നത്. മുഖ്യകോച്ച് രവി ശാസ്ത്രിയും, സപ്പോര്‍ട്ടിംഗ് ജീവനക്കാരുടെയും ടീമിലെ റോളും ചോദ്യം ചെയ്യപ്പെടുന്നു. ലോകമെമ്പാടും എതിരാളികളെ തോല്‍പ്പിക്കുന്ന ടീമായി ഇന്ത്യ മാറുമെന്ന് ശാസ്ത്രി പ്രഖ്യാപിച്ചെങ്കിലും സൗത്ത് ആഫ്രിക്കയില്‍ 2-1നും, ഇംഗ്ലണ്ടില്‍ 3-1നും ഇന്ത്യ തോല്‍വി രുചിച്ചു.

രവി ശാസ്ത്രിയെ മുഖ്യ കോച്ചായി തെരഞ്ഞെടുത്ത ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി രാഹുല്‍ ദ്രാവിഡിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായും, സഹീര്‍ ഖാനെ ബൗളിംഗ് കോച്ചായും തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇവര്‍ പിന്‍മാറുകയും സഞ്ജയ് ബംഗര്‍, ഭരത് അരുണ്‍ എന്നിവര്‍ ഈ റോളില്‍ എത്തുകയുമായിരുന്നു. 

ദ്രാവിഡ് എന്ത് കൊണ്ടാണ് പിന്‍മാറിയതെന്ന് തനിക്ക് യാതൊരു അറിവുമില്ലെന്ന് കമ്മിറ്റി അംഗമായിരുന്ന മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. രവി ശാസ്ത്രിയുമായി സംസാരിച്ച ശേഷമായിരുന്നു ഈ പിന്‍മാറ്റം. എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയില്ല. രവി ശാസ്ത്രി പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെങ്കിലും അത് പൂര്‍ത്തിയാക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ട്, ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.