CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 45 Seconds Ago
Breaking Now

ഭര്‍ത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന നടി സമ്മര്‍ദ്ദത്തിലായിരുന്നു ; മരണത്തില്‍ ദുരൂഹത

നടി പായെല്‍ ചക്രവര്‍ത്തിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. വടക്കന്‍ ബംഗാളിലെ സിലിഗുഡിയിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും നടിയുടെ മാതാപിതാക്കളുടെ മൊഴി സംശയകരമാണ്.

താരത്തിന്റെ സിലിഗുഡി യാത്രയെ പറ്റി ഞങ്ങള്‍ക്കൊന്നും അറിയില്ലെന്നും പായെല്‍ റാഞ്ചിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെന്നും നടിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി. നടിയുടെ മരണ വാര്‍ത്തയറിഞ്ഞ് പിതാവും ബന്ധുക്കളും വ്യാഴാഴ്ച ഉച്ചയോടെയാണ് സിലിഗുഡിയിലെത്തിയത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പിതാവ് പോലീസിന് മൊഴി നല്‍കി. ചൊവ്വാഴ്ച വൈകീട്ടാണ് പായെല്‍ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ ഗാങ്‌ടോക്കിലേക്ക് പോകുമെന്നും ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ രാവിലെ മുറി തുറന്നില്ല. അകത്തു നിന്ന് പൂട്ടിയെന്ന് മനസിലായതോടെ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തിയപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് .

36 കാരിയായ പായെല്‍ വിവാഹ മോചിതയാണ്. കെലോ എന്ന ബംഗാളി ചിത്രത്തിലാണ് പായെല്‍ അഭിനയിക്കേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കോക്പിറ്റ് വലിയ ഹിറ്റായിരുന്നു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട് .

 




കൂടുതല്‍വാര്‍ത്തകള്‍.