CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 38 Seconds Ago
Breaking Now

പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവരെ സഹായിക്കുന്നതിനു ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടി ലിമ ഓണം നടത്തുന്നു

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ യുടെ നേതൃത്തത്തില്‍ കേരളത്തിലുണ്ടായ വെള്ളപോക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഫണ്ട് ശേഖരണവും ഓണഘോഷവും നടത്തപ്പെടുന്നു. ഈ വരുന്ന 22 വിസ്‌ടോന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ നടത്തപ്പെടുന്നത് . 

ബുധനാഴ്ച കൂടിയ ലിമ യുടെ കമ്മറ്റിയാണ് ഓണം നടത്താന്‍ തീരുമാനിച്ചത് . ദേശിയ ദുരന്തത്തെ നേരിടെണ്ടത്  ദേശിയ ഉത്സവം മാറ്റിവച്ചുകൊണ്ടാല്ല എന്ന പൊതു അഭിപ്രായമാണ് കമ്മറ്റിയില്‍ ഉയര്‍ന്നു വന്നത് . 

രാവിലെ ഒന്‍പതു മണിക്ക് തന്നെ പരിപാടികള്‍ ആരംഭിക്കും കുട്ടികളുടെ കലാപരിപാടികള്‍ക്കായിരിക്കും പ്രധാനൃംനല്‍കുക അതോടൊപ്പം എ. ലെവല്‍ പരിക്ഷയിലും GCSE പരിക്ഷയിലും ഉന്നതവിജയം കരസ്ഥമാക്കിയ മേഴ്‌സി സൈഡില്‍ നിന്നുള്ള കുട്ടികളെ ആദരിക്കും.

  പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എതയും പെട്ടെന്ന് ലിമ നേത്രുതവുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു   ബന്ധപ്പെടേണ്ട നമ്പര്‍  07463441725.          07886247099 ടിക്കറ്റ് വില്‍പ്പന വരുന്ന ഒരാഴ്ചകൊണ്ട് അവസാനിപ്പിക്കുമെന്ന് അറിയിക്കുന്നു .

ഹാളിന്റെ അഡ്രെസ്സ്  WHISTON TOWN HALL OLD COLLIERY ROAD >L353QX

ലിമക്ക് വേണ്ടി ,പി, ആര്‍ ,ഒ, ഹരികുമാര്‍ ഗോപാലന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.