CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 19 Seconds Ago
Breaking Now

ഷോര്‍ട്ട് ഫിലിമുമായി ജയരാജ്; പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പ സിനിമയാകും

തകഴിയുടെ കയറിന് ശേഷം മറ്റൊരു ചെറുകഥ സിനിമയാക്കാന്‍ ഒരുങ്ങി സംവിധായകന്‍ ജയരാജ്. കയര്‍ അടിസ്ഥാനമാക്കി ഒരുക്കിയ ഭയാനകം നിരവധി അവാര്‍ഡുകള്‍ നേടിയിരുന്നു. ഇപ്പോള്‍ പൊന്‍കുന്നം വര്‍ക്കി എഴുതിയ ശബ്ദിക്കുന്ന കഥയാണ് ജയരാജ് പുതിയ സിനിമയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം ഷോര്‍ട്ട് ഫിലിമാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ പുരോഗമന ആഭിമുഖ്യമുള്ള എഴുത്തുകാരില്‍ പ്രമുഖനാണ് പൊന്‍കുന്നം വര്‍ക്കി. വായനക്കാരെ ഏറെ ആകര്‍ഷിച്ച ശബ്ദിക്കുന്ന കലപ്പ കൃഷിക്കാരനായ ഔസേപ്പിന്റെയും, അയാളുടെ കാള കണ്ണന്റെയും കഥയാണ്.

ദാരിദ്ര്യവും, മനുഷ്യനും മൃഗവും തമ്മിലുള്ള സഹവര്‍ത്തിത്വവുമാണ് കഥയുടെ ഇതിവൃത്തം. ഔസേപ്പിന്റെ ഭാര്യയായ കത്രീനയായി പത്രപ്രവര്‍ത്തകയും അഭിനേത്രിയുമായ എന്‍പി നിസ അഭിനയിക്കും.




കൂടുതല്‍വാര്‍ത്തകള്‍.