CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 14 Seconds Ago
Breaking Now

കൂളസ്റ്റ് ഡ്യൂഡ് ; അച്ഛനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ തികയാതെ ദുല്‍ഖര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. കൂളസ്റ്റ് ഡ്യൂഡ് എന്നാണ് ദുല്‍ഖര്‍ വാപ്പച്ചിയെ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുതാന്‍ വാക്കുകളില്ലെന്നും അച്ഛനോടുള്ള സ്‌നേഹം നിറയ്ക്കാന്‍ ഞങ്ങളുടെ ഹൃദയം പര്യാപ്തമല്ലെന്നും ദുല്‍ഖര്‍ കുറിച്ചു.

പിറന്നാള്‍ ആശംസകളുമായി താരത്തിന്റെ പന്നമ്പിള്ളി നഗറിലെ വീട്ടില്‍ ആരാധകരെത്തിയിരുന്നു. കാറില്‍ നിന്ന് വീടിനുള്ളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആരാധകര്‍ എത്തിയത്.

ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക എന്നുവിളിച്ചുപറഞ്ഞ ആരാധകരോട് കേക്ക് വേണോ എന്ന് താരം ചോദിച്ചു. കേക്ക് വേണം എന്നു മറുപടി കൊടുത്തു. അല്‍പ്പ സമയ ശേഷം മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി കേക്ക് നല്‍കി. ഈ സ്‌നേഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.