CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 30 Seconds Ago
Breaking Now

യുകെയില്‍ ചരിത്രം കുറിച്ച് ബ്രിസ്റ്റോള്‍ എയ്‌സെസ് ക്രിക്കറ്റ് ക്ലബ് ലീഗ് ചാമ്പ്യന്‍സ്

യുകെ മലയാളികള്‍ക്ക്, പ്രത്യേകിച്ച് ബ്രിസ്റ്റോള്‍ മലയാളികള്‍ക്കും അഭിമാനമായി ബ്രിസ്‌റ്റോള്‍ എയ്‌സെസ്  ക്രിക്കറ്റ് ക്ലബ്. ബ്രിസ്റ്റോള്‍ ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡിവിഷണല്‍ പത്തു ടീമുകള്‍ പങ്കെടുത്ത 20 മത്സരങ്ങളില്‍ 17ലും വിജയിച്ചാണ് ബ്രിസ്റ്റോള്‍ എയ്‌സെസ് ഒന്നാമതായി പ്രമോഷന്‍ നേടിയത്. പൊതുവേ സ്‌പോര്‍ട്‌സില്‍ മലയാളികള്‍ മുന്‍തൂക്കം നല്‍കാതിരിക്കുന്ന ജീവിത രീതിയില്‍ നിന്ന് വ്യത്യസ്ഥമായി ചിന്തിച്ച് ഒരു കൂട്ടം മലയാളികള്‍ മാത്രം കഠിന പ്രയത്‌നം ചെയ്ത് പരസ്പരം സഹകരിച്ചാണ് ഈ വന്‍ നേട്ടം നേടിയത്.

അനുഗ്രഹ് ജെയ്‌സണ്‍ ക്യാപ്റ്റനായി നയിച്ച എയ്‌സെസ് ടീമില്‍ രണ്ട് സെഞ്ച്വറി അടക്കം ടോം മാത്യു 704 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയി.ജോഫിന്‍ റെജി ഒരു സെഞ്ച്വറി അടക്കം 504 റണ്‍സും നേടി. 183.33 എന്ന ബാറ്റിങ് സ്‌ട്രൈക്ക് റേറ്റും ആയി ദീപേഷ് രാമന്‍ എതിരാളികള്‍ക്ക് പേടിസ്വപ്നമായിരുന്നു. ആഷിഷ് തങ്കച്ചനും ബെന്‍ ലാലു അലക്‌സും ടോണി മാത്യുവും ബാറ്റിങില്‍ ഫോമായിരുന്നു. തോമസ് കാവൂര്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് ഏസസിനായി നേടി. സുഷ്മിത് സതീഷ്, സ്മിത് ജോണ്‍, ആതിഷ് ബാനു, ബെന്‍ജോസ് ജോര്‍ജ്, ശങ്കര്‍ എന്നിവരും ഏസസിനായി നന്നായി ബൗളിങ് ചെയ്തു. 11.71 എന്ന വിക്കറ്റ് ടേക്കിങ് സ്‌ട്രൈക്ക് റേറ്റില്‍ ജോബിച്ചന്‍ ജോര്‍ജും ഫോമില്‍ ആയിരുന്നു.

ബ്രിസ്‌റ്റോള്‍ എയ്‌സെസ് ക്രിക്കറ്റ് ക്ലബിന് വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും സപ്പോര്‍ട്ടും ആയി ക്ലബ് ചെയര്‍മാന്‍ ജെയിംസ് വായിപാന്‍തറയിലും ക്ലബ് സെക്രട്ടറി അതീഷ് ജോര്‍ജും എപ്പോഴും ടീമിന്റെ കൂടെയുണ്ടായിരുന്നു. ജെറിന്‍ മാത്യൂവാണ് ക്ലബ് ട്രഷറര്‍. ഈ വിജയം ഒരു മാതൃകയാക്കി യുകെയില്‍ ഉള്ള സ്‌പോര്‍ട്‌സ് രംഗത്തേക്ക് കൂടുതല്‍ മലയാളി മക്കള്‍ കടന്നുവന്ന് വിജയം നേടണമെന്നും സ്‌പോര്‍ട്‌സില്‍ പങ്കെടുത്ത് ഒരു നല്ല സോഷ്യല്‍ലൈഫ് ആസ്വദിക്കണമെന്നും ബ്രിസ്റ്റോള്‍ ഏസസ് ടീമില്‍ കളിച്ച എല്ലാ കളിക്കാരും അഭിപ്രായപ്പെട്ടു. 

വാർത്ത : ജോബിച്ചൻ ജോർജ് 

 

 




കൂടുതല്‍വാര്‍ത്തകള്‍.