CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 17 Seconds Ago
Breaking Now

ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് ; കന്യാസ്ത്രീയുടെ മൊഴി സത്യമെന്ന കണ്ടെത്തലില്‍ അന്വേഷണ സംഘം

ജലന്ധര്‍ ബിഷപ്പിന്റെ മൊഴികളില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നതാണ് നല്‍കുന്നതെന്ന് ജില്ലാ പോലീസ് മേധാവി പോലീസ് മേധാവിയെ അറിയിച്ചു.

തെളിവുകളില്‍ അവ്യക്തതയുള്ളതിനാല്‍ സംസ്ഥാനത്തിന് പുറത്ത് അന്വേഷണം നടത്താന്‍ കൂടുതല്‍ സമയമെടുക്കും. പോലീസിന്റെ തിരക്കു കൂടി കണക്കിലെടുത്താണ് പുതിയ നീക്കം.

പീഡിപ്പിക്കപ്പെട്ടതായി സഭയുടെ വിവിധ തലങ്ങളില്‍ നല്‍കിയ പരാതികളില്‍ കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന് സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെ വൈദീകനോട് ഇക്കാര്യം കന്യാസ്ത്രീ പറഞ്ഞിരുന്നു. പോലീസിലും സഭയിലും പരാതി നല്‍കാന്‍ ഈ വൈദീകന്‍ കന്യാസ്ത്രീയെ ഉപദേശിച്ചിരുന്നു.

ജലന്ധര്‍ ബിഷപ്പിന്റെ മൊഴികളില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പരാതിക്കാരികളായ കന്യാസ്ത്രീകളെ അറിയില്ലെന്നാണ് ബിഷപ് പറഞ്ഞത്. എന്നാല്‍ കന്യാസ്ത്രീകളുടെ ബന്ധുവിന്റെ വീട്ടിലെ മാമോദീസ ചടങ്ങില്‍ ബിഷപ് പങ്കെടുത്ത ഫോട്ടോകളുണ്ട്. പരാതിയില്‍ പറയുന്ന ദിവസം മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് നാടുകുന്നിലെ അതിഥി മന്ദിരത്തിലല്ല, തൊടുപുഴയിലെ കോണ്‍വെന്റിലാണ് താമസിച്ചതെന്ന ബിഷപ്പിന്റെ മൊഴിയിലും വൈരുധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി .




കൂടുതല്‍വാര്‍ത്തകള്‍.