CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 58 Minutes 6 Seconds Ago
Breaking Now

ഇനിയും പ്രളയ സാധ്യത ; കേരളത്തില്‍ കൂടുതല്‍ അണക്കെടുകള്‍ വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍

കേരളത്തിലെ പ്രളയ കാരണം അണക്കെട്ടുകള്‍ തുറന്നതല്ല, കനത്ത മഴയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രളയ ജലം തടയാന്‍ അച്ചന്‍കോവിലാര്‍, പമ്പ , പെരിയാര്‍ നദികളില്‍ കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട്. അണക്കെട്ടുകളില്‍ വെള്ളം നിറയിക്കുന്നതിനും തുറന്നുവിടുന്നതിനുമുള്ള നിലവിലുള്ള ചട്ടങ്ങള്‍ പുനപരിശോധിക്കണമെന്നും ജല കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

കേരളത്തിലെ പ്രളയ കാരണം അണക്കെട്ടുകള്‍ തുറന്നതല്ല, കനത്ത മഴയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷമുണ്ടായ മഴ ഭാവിയില്‍ പെയ്താല്‍ ഡാമുകള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി ശക്തമായ മഴ ലഭിക്കുമ്പോള്‍ ദുരന്തത്തിന്റെ അളവ് കുറയ്ക്കാന്‍ മൂന്നു ശുപാര്‍ശകളാണ് മുന്നോട്ട് വയ്ക്കുന്നത്.

അണക്കെട്ടുകളിലും വെള്ളം നിറയ്ക്കുന്നതിനും തുറന്നുവിടുന്നതിലും നിലവിലുള്ള ചടങ്ങള്‍ പുനപരിശോധിക്കണം, പ്രളയമുണ്ടാകുമ്പോള്‍ കൂടുതല്‍ ജലം സംഭരിക്കാന്‍ പുതിയ അണക്കെട്ടുകളുടെ സാധ്യത പരിശോധിക്കണം. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണം എന്നിവയാണ് ശുപാര്‍ശകള്‍.

പ്രളയം സൃഷ്ടിച്ചതാണെന്ന ആരോപണം തള്ളുന്ന സംസ്ഥാന സര്‍ക്കാര്‍ വാദം ശരിവയ്ക്കുന്നതാണ് ഈ റിപ്പോര്‍ട്ട് .




കൂടുതല്‍വാര്‍ത്തകള്‍.