CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 50 Minutes 12 Seconds Ago
Breaking Now

അഖണ്ഡത ഐക്യത കേരളത്തിനൊരു കൈത്താങ്ങ് ഓണാഘോഷപരിപാടികള്‍ മാറ്റിവെച്ചു ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ചാരിറ്റി ഇവന്റ് ക്രോയിഡോണില്‍ ഈ മാസം 29 ന് നടക്കും.

ലണ്ടന്‍ :ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം പ്രളയബാധിതരെ  സഹായിക്കുന്നതിനായൊരു കൈത്താങ്ങായി ക്രോയ്‌ഡോണിലെ വെസ്റ്റ് ത്രോണ്‍ട്രോണ്‍ കമ്മ്യൂണിറ്റി സെന്റ്ററില്‍ വെച്ചു നടത്തും. പൂര്‍ണമായും ആഘോഷപരിപാടികള്‍ മാറ്റിവെച്ചു പ്രേത്യേക ഭജന, നാടിന്റെ ഐശ്വര്യത്തിനും നന്മക്കും വേണ്ടി ശ്രീ മുരളി അയ്യരുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വൈശ്വര്യപൂജ, പതിവുപോലെ ദീപാരാധനയും ഉണ്ടായിരിക്കും , അതോടൊപ്പം പ്രളയബാധിതരെ സഹായിക്കുന്നതിനായി ധനസമാഹരണാര്‍ത്ഥം  നടത്തുന്ന  ഓണസദ്യയും ആയിട്ടാണ് ഈ മാസത്തെ സത്‌സംഗം നടത്തപ്പെടുന്നത് . ഓണസദ്യയില്‍  നിന്നും സമാഹരിക്കുന്ന തുക നാട്ടിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി നല്കുന്നതിലൂടെ നമ്മുടെ നാടിനെ ഒരുകൈത്താങ്ങുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി എത്തുകയാണ് . ഈ പരിപാടിയുടെ വിജയത്തിലേക്കായി എല്ലാ യു കെ മലയാളികളെയും ഭഗവത് നാമത്തില്‍  സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുംമുറി ഹരിദാസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി....................

 

Suresh Babu: 07828137478,Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601

 

Venue Details: 731735, London Road, Thornton Heath, Croydon.  CR7 6AU 

 

Hindu Aikyavedi Facebook Page

 

https://www.facebook.com/londonhinduaikyavedi.org   /info@londonhinduaikyavedi.org

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.