CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Seconds Ago
Breaking Now

പ്രളയ ബാധിതര്‍ക്ക് സഹായഹസ്തമൊരുക്കി വീണ്ടും സണ്ടര്‍ലന്‍ഡ് സീറോ മലബാര്‍ വിശ്വാസികള്‍ ; അല്‍ഫോന്‍സാമ്മ തിരുനാള്‍ സെപ്തംബര് 22 , ശനിയാഴ്ച

സന്ദര്‍ലാന്‍ഡ് : പ്രളയം  തൂത്തെറിഞ്ഞ  കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക്  അവധികൊടുത്ത്,    ഭാരതത്തിന്റെ  പ്രഥമ വിശുധയും  കേരളത്തിന്റെ  സഹന പുഷ്പവുമായ വിശുദ്ധ  അല്‌ഫോന്‌സ മ്മയുടെ  തിരുനാള്‍  സന്ദര് ലാന്ഡ്  സെ. ജോസെഫ്‌സ്  ദേവാലയത്തില്‍  വെച്ച്  സെപ്തമ്പര്‍  22 ശനിയാഴ്ച  ഭക്തിനിര്‍ഭരമായ  പരിപാടികളോടെ തുടക്കമാകുന്നു .  രാവിലെ  10 നു  തുടങ്ങുന്ന  ആഘോഷമായ  ദിവ്യബലിയില്‍  രൂപതയിലെ പ്രമുഖരായ  വൈദീകര്‍ നേതൃത്വം നല്‍കും.. തുടര്‍ന്ന്  നടക്കുന്ന  വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തില്‍  ഭാരതത്തിന്റെ  സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ  വിശ്വാസ തീക്ഷണതയും പ്രതിബലിക്കും.  

സെപ്റ്റംബര്‍  പതിമൂന്നിന്  ( വ്യാഴം )  ഏഴു മണിക്ക്   കൊടിയേറ്റത്തോടെ ആരംഭിക്കുന്ന  ഒന്പത് ദിവസ്സം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്ബാനക്കും ഫാമിലി യുണിറ്റ്  അംഗങ്ങള്‍ നേതൃത്വം നല്‍കുന്നതായിരിക്കും.  നോര്ത്ത് ഈസ്റ്റിലെ  ഏറ്റവും വലിയ മലയാളി ആല്മീയ കൂട്ടായ്മയിലേക്ക് എല്ലവരെയും പ്രാര്‍ത്ഥനയോടെ  സ്വാഗതം ചെയ്യുന്നു. 

Address : ST.JOSEPHS CHURCH, SUNDERLAND. SR4 6HP

 

 




കൂടുതല്‍വാര്‍ത്തകള്‍.