CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 59 Seconds Ago
Breaking Now

ടൊവിനോയോട് ഗ്യാപ് ഇടണമെന്ന് ആരാധകന്‍ ; ഇത്രയും ഗ്യാപ് മതിയോയെന്ന് അനു സിത്താര

ടൊവിനോ തോമസിന്റെ തീവണ്ടി സ്‌റ്റോപ്പില്ലാതെ പായുകയാണ്. അടുത്തിടെ റിലീസ് ചെയ്തതില്‍ ഏറ്റവും നല്ല അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് തീവണ്ടി. കോമഡിയും ആക്ഷനും റൊമാന്‍സും ഒരുപോലെ വഴങ്ങുമെന്ന് ടൊവിനോ തെളിയിച്ചു കഴിഞ്ഞു.

തീവണ്ടി കൂടി ഇറങ്ങിയതോടെ മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്ന വിശേഷണവും ടൊവിനോയ്ക്ക് ലഭിച്ചു. ടൊവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനില്‍ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.

അനുസിത്താരയ്ക്ക് ഉപദേശം നല്‍കുന്ന ആരാധകന്റെ കമന്റും അതിന് നടി നല്‍കിയ മാസ് മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം അനു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിന് താഴെ വന്ന കമന്റിങ്ങനെ '' ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ച് ഗ്യാപിട്ട് നിന്നാല്‍ മതി, ഇത്രം ഗ്യാപ് മതിയോ എന്നു ചോദിച്ച് അനു തിരിച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.