CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 7 Seconds Ago
Breaking Now

ടെന്‍ഷന്‍ അടിച്ചാല്‍ പതിനൊന്നുകാരിയുടെ മുഖത്തും, കണ്ണില്‍ നിന്നും ചോര ഒഴുകും; പരീക്ഷയ്ക്ക് തയ്യാറെടുത്തത് മുതല്‍ ഇതാണ് അവസ്ഥ

ഒരു കോടി ആളുകളില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന അവസ്ഥയാണിത്

പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ പല കുട്ടികള്‍ക്കും ഉള്ളതാണ് ടെന്‍ഷന്‍. പഠിച്ചതൊക്കെ ഓര്‍ത്തിരിക്കുമോ, പഠിച്ച ചോദ്യഭാഗങ്ങള്‍ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറില്‍ വരുമോ തുടങ്ങി നിരവധി ആശങ്കകള്‍ കുട്ടികള്‍ക്ക് കാണും. ഈ സമ്മര്‍ദം ചിലപ്പോള്‍ ഉറക്കക്കുറവിനും, വിശപ്പില്ലായ്മയ്ക്കും ഒക്കെ കാരണമാകുമെന്ന് കേട്ടിട്ടുമുണ്ട്. എന്നാല്‍ മുഖത്ത് നിന്നും വിയര്‍പ്പ് പോലെ ചോര ഒഴുകുന്ന അവസ്ഥ എത്ര ഭീകരമാണെന്ന് ചിന്തിച്ച് നോക്കൂ!

മുഖത്ത് നിന്നും ചോര ഒഴുകിയതോടെയാണ് ഈ പതിനൊന്നുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിയറ്റ്‌നാം സ്വദേശിനിയായ ഈ പെണ്‍കുട്ടി ഏതാനും മാസം മുന്‍പ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് മുതലാണ് ദിവസത്തില്‍ മൂന്ന് നാല് തവണ വീതം ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്.

തൊലിപ്പുറത്തുള്ള ഇന്‍ഫെക്ഷനാണെന്ന് ധരിച്ച് ഏതാനും ദിവസത്തെ ആന്റിബയോട്ടിക് ചികിത്സ നല്‍കിയെങ്കിലും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. ക്യൂ ഹോവ നാഷണല്‍ ലെപ്രസി ഡെര്‍മാറ്റോളജി ആശുപത്രിയിലെ വിദഗ്ധരാണ് ഇപ്പോള്‍ കുട്ടിയെ ചികിത്സിക്കുന്നത്. 11-കാരിക്ക് ഹെമാറ്റോഹൈഡ്രോസിസ് എന്ന അപൂര്‍വ്വ അവസ്ഥയാണെന്നാണ് ഇവര്‍ കരുതുന്നത്.

ഒരു കോടി ആളുകളില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന അവസ്ഥയാണിത്. ചര്‍മ്മത്തിലെ ചെറിയ രക്തവാഹിനി ധമനികള്‍ പൊട്ടുന്നത് മൂലമാണ് ചോര ഒഴുകുന്നത്. കുട്ടിയുടെ ജീവന് ഭീഷണിയൊന്നുമില്ലെങ്കിലും അസ്വസ്ഥതയും ഭയവും ജനിപ്പിക്കുന്നതാണ് ഈ രോഗാവസ്ഥ.




കൂടുതല്‍വാര്‍ത്തകള്‍.