CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 35 Seconds Ago
Breaking Now

ടൊവിനോയെ അഭിനന്ദിച്ച് ശ്രീകുമാര്‍ മേനോന്‍ ; ഒടിയനായി ഇടിക്കട്ട വെയ്റ്റിങ്ങെന്ന് താരം

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ ചെയിന്‍ സ്‌മോക്കറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെല്ലിനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആക്ഷേപ ഹാസ്യ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിനിമാ രംഹത്തു നിന്നുള്ള നിരവധി പേര്‍ ടൊവിനോയെ പ്രശംസിച്ചു. ഇപ്പോഴിതാ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ടൊവിനോടെ അഭിനന്ദിച്ചിരുന്നു.

അഭിനന്ദനങ്ങള്‍ ടൊവിനോ, തീവണ്ടിയെ കുറിച്ച് വളരെ മികച്ച നിരൂപണവും ബോക്‌സ് ഓഫീസ് വിജയ കഥകളുമാണ് കേള്‍ക്കുന്നത്.. നിങ്ങളുടെ കഴിവും പ്രതിഭയും അര്‍ഹിക്കുന്ന ഇടത്തേക്കുള്ള നിങ്ങളുടെ യാത്ര തുടങ്ങി കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ... ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.

ശ്രീകുമാര്‍ മേനോന് നന്ദി അറിയിച്ച് ടൊവിനോടും ട്വീറ്റ് ചെയ്തു. ഒരുപാട് നന്ദി ബ്രദര്‍, ഇടിക്കട്ട വെയ്റ്റിങ് ഫോര്‍ ഒടിയന്‍... ടൊവിനോ മറുപടി കുറിച്ചു .

 




കൂടുതല്‍വാര്‍ത്തകള്‍.