CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 32 Minutes 33 Seconds Ago
Breaking Now

പ്ലാസ്റ്റിക് അല്ല, നിരോധിക്കേണ്ടത് പി സി ജോര്‍ജിനെയെന്ന് മധുപാല്‍

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തില്‍ ആദ്യം നിരോധിക്കേണ്ടത് പി സി ജോര്‍ജിനെ ആണ്, അല്ലാതെ പ്ലാസ്റ്റിക് അല്ലെന്നും സംവിധായകന്‍ മധുപാല്‍. മറ്റൊരാളുടെ വാക്കുകള്‍ കടമെടുത്താണ് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ നിലപാടറിയിച്ചത്.

അതിനിടെ ബോളിവുഡിലും പി സി ജോര്‍ജിനെതിരെ പ്രതിഷേധം ഉയരുകയാണ്. രവീണ ടണ്ടന്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. എംഎല്‍എ പറഞ്ഞത് തീര്‍ത്തും അരോചകമാണെന്നും അത് ലജ്ജിപ്പിക്കുന്നുവെന്നും സ്വര ട്വീറ്റ് ചെയ്തു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രവീകരണം സമൂഹത്തെ മലിനീകരിക്കുന്നതായും ഇത് ഛര്‍ദ്ദിക്കാനുള്ള ഇടവരുത്തുന്നുവെന്നും സ്വര ട്വീറ്റ് ചെയ്തു.

ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വനിതാ കമ്മീഷന്‍ വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും രവീണ അഭിപ്രായപ്പെട്ടു.

കന്യാസ്ത്രീയെ കുറിച്ച് മോശമായ ഭാഷയിലാണ് പി സി ജോര്‍ജ് പ്രതികരിച്ചത് .




കൂടുതല്‍വാര്‍ത്തകള്‍.