CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 48 Seconds Ago
Breaking Now

ഈ നീതി ദിലീപിനും ആകാമായിരുന്നല്ലോയെന്ന് മേജര്‍ രവി

ഒരു സത്രീ നല്‍കിയ പരാതിയില്‍ അറസ്റ്റ് വൈകുന്നതില്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് സംവിധായകന്‍ മേജര്‍ രവി. കന്യാസ്ത്രീകളുടെ സമരത്തില്‍ ഐക്യദാര്‍ണ്ഡ്യം പ്രകടിപ്പിച്ചെത്തിയതാണ് അദ്ദേഹം.

നടന്‍ ദിലീപിനേയും ഇതുപോലൊരു പരാതിയിലാണ് അറസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ദിലീപിന് പറയാമായിരുന്നു, എനിയ്ക്ക് എന്റെ സംഘടനയുണ്ട്. അമ്മ, ഈ സംഘടന അന്വേഷണം നടത്തിയിട്ട് എന്നെ അറസ്റ്റ് ചെയ്താല്‍ മതിയെന്ന്. അതാരും ചെയ്തില്ല. അപ്പോള്‍ ഇതുപോലുള്ള അക്രമങ്ങള്‍ക്ക് സംഘടനാ ശക്തി ഉപയോഗിച്ച് പിന്തുണയ്ക്കാന്‍ പാടില്ലെന്നും മേജര്‍ രവി പറഞ്ഞു.

ആരോപണ വിധേയന്‍ എത്ര കൊമ്പത്തിരിക്കുന്നയാളായാലും അയാള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.