CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 49 Minutes 19 Seconds Ago
Breaking Now

ദൈവം നിനക്ക് ശക്തി തരട്ടെ... നവാസ് ഷെരീഫ് ഭാര്യയോട് യാത്ര ചോദിക്കുന്ന വീഡിയോ പ്രചരിക്കുന്നു

ചൊവ്വാഴ്ചയാണ് കുല്‍സൂം അന്തരിച്ചത്. അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴാണ് നവാസിന്

ലണ്ടനില്‍ നിന്നും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പാകിസ്താനിലേക്ക് തിരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്ന ഭാര്യ കുല്‍സൂമിനോട് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സംസാരിക്കുന്ന വീഡിയോ വൈറലായി. ചൊവ്വാഴ്ചയാണ് കുല്‍സൂം അന്തരിച്ചത്. അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴാണ് നവാസിന് പാകിസ്താനിലേക്ക് തിരിച്ചുപോകേണ്ടി വന്നത്.

ദൈവം നിനക്ക് ശക്തി തരട്ടെ, കണ്ണു തുറക്കു കുല്‍സും.. ഉര്‍ദ്ദുവില്‍ അദ്ദേഹം സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വച്ച് ജൂലൈ 12ന് ചിത്രീകരിച്ച വീഡിയോയാണ് മരണത്തിന് മുമ്പെന്ന് പേരില്‍ പ്രചരിക്കുന്നത് അവര്‍ ഏതാനും സെക്കന്റുകള്‍ കണ്ണു തുറന്നു തന്നെ നോക്കിയെന്ന് നവാസ് പിന്നീട് പറഞ്ഞിരുന്നു. ആ അവസ്ഥയില്‍ ദൈവത്തെ ഏല്‍പ്പിച്ച് തനിക്ക് മടങ്ങേണ്ടിവന്നതില്‍ ദുഖമുണ്ടെന്നും നവാസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് കുല്‍സൂമിന് തൊണ്ടയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ലാഹോറില്‍ നിന്നും കുല്‍സും മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ പ്രചാരണ വേളയില്‍ ചികിത്സയ്ക്ക് ലണ്ടനിലേക്ക് തിരിക്കേണ്ടി വന്നതിനാല്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. 1999ല്‍ പട്ടാള അട്ടിമറിയെ തുടര്‍ന്ന് നവാസിനെ നാടുകടത്തിയപ്പോള്‍ മൂന്നു വര്‍ഷം പിഎംഎല്‍എന്‍ നയിച്ചത് കുല്‍സൂമായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.