CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 53 Seconds Ago
Breaking Now

മങ്കിപോക്‌സ് ആശങ്കകള്‍ വര്‍ദ്ധിക്കുന്നു; യുകെയില്‍ രണ്ടാമത്തെ വ്യക്തിക്കും രോഗം സ്ഥിരീകരിച്ചു; ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്

യുകെയിലേക്ക് യാത്ര ചെയ്ത നൈജീരിയന്‍ നേവല്‍ ഓഫീസറിലാണ് രോഗം ആദ്യം കണ്ടെത്തിയത്

യുകെയില്‍ അപകടകാരിയായ മങ്കിപോക്‌സ് രോഗം രണ്ടാമത്തെ വ്യക്തിയിലും സ്ഥിരീകരിച്ചതായി ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്. നൈജീരിയയിലേക്ക് നടത്തിയ യാത്രയാണ് ഈ രോഗിക്ക് ഇന്‍ഫെക്ഷന്‍ സമ്മാനിച്ചതെന്നാണ് വിവരം. ബ്ലാക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗിയെ റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി.

രണ്ടാമത്തെ രോഗിക്കും വിദഗ്ധ റെസ്പിറേറ്ററി ഇന്‍ഫെക്ഷ്യസ് ഡിസീസ് സെന്ററില്‍ കൃത്യമായ ചികിത്സ ലഭ്യമാക്കുകയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച യുകെയിലെ ആദ്യത്തെ മങ്കിപോക്‌സ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ 50-ഓളം പേര്‍ക്ക് രോഗവുമായി ബന്ധപ്പെടേണ്ടി വന്നുകാണുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

യുകെയിലേക്ക് യാത്ര ചെയ്ത നൈജീരിയന്‍ നേവല്‍ ഓഫീസറിലാണ് രോഗം ആദ്യം കണ്ടെത്തിയത്. കോണ്‍വാള്‍ റോയല്‍ നേവി ബേസില്‍ താമസിച്ച് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഓഫീസര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ബന്ധപ്പെടുന്നുണ്ട്. ഇവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്.

പനി, തലവേദന, മസില്‍ വേദനകള്‍, പുറംവേദന, ദേഹത്ത് നീര് വന്ന് വീര്‍ക്കല്‍, വിറയല്‍, തളര്‍ച്ച എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ആശുപത്രി ജീവനക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.