CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 52 Seconds Ago
Breaking Now

മോട്ടോറിസ്റ്റുകളെ തീറ്റിപ്പോറ്റാന്‍ സര്‍ക്കാരില്ല; ഇന്ധന ഡ്യൂട്ടി മരവിപ്പിക്കല്‍ എടുത്ത് കളയുമെന്ന സൂചനയുമായി ചാന്‍സലര്‍; ഇന്ധനവില വര്‍ദ്ധനവ് ഇരുട്ടടിയാകും

ഇയുവിലെ ഏറ്റവും ഉയര്‍ന്ന ഇന്ധന ഡ്യൂട്ടി ഈടാക്കുന്ന ബ്രിട്ടനില്‍ ഈ തീരുമാനം ആത്മഹത്യാപരമാകുമെന്ന് ടോറി മേധാവികള്‍

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കുമായി പ്രതിവര്‍ഷം ചെലവ് വരുന്നതിന്റെ ഇരട്ടി തുകയുടെ നഷ്ടം സഹിക്കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ തയ്യാറാകുമോ? 2011 മുതല്‍ ഇന്ധന ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാതെ സര്‍ക്കാര്‍ സഹിച്ച നഷ്ടത്തിന്റെ കണക്കിനെക്കുറിച്ചാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ഈ പരിവേദനങ്ങള്‍ നടത്തിയത്. ഈ നയം ട്രഷറിക്ക് 46 ബില്ല്യണ്‍ പൗണ്ട് നഷ്ടം സൃഷ്ടിച്ചെന്നാണ് ചാന്‍സലര്‍ വ്യക്തമാക്കിയത്.

വിമര്‍ശനങ്ങളും എതിര്‍പ്പുകളും തള്ളിക്കൊണ്ട് ഫിലിപ്പ് ഹാമണ്ട് ഇന്ധന ഡ്യൂട്ടി മരവിപ്പിക്കല്‍ എടുത്ത് കളയുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ആഗോള വിപണിയില്‍ വില വര്‍ദ്ധിക്കുന്നതില്‍ നിന്നുമുള്ള നേട്ടവും സര്‍ക്കാര് ഖജനാവില്‍ പ്രതിഫലിച്ചിരുന്നില്ല. ഡ്യൂട്ടി മാറ്റമില്ലാതെ തുടരുന്നത് മൂലം മറ്റൊരു 38 ബില്ല്യണ്‍ ഡോളറും പാര്‍ലമെന്റിന് നഷ്ടമാകുന്നതായാണ് ചാന്‍സലര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ചാന്‍സലറുടെ മുന്നറിയിപ്പിനെതിരെ ടോറി ബാക്‌ബെഞ്ചേഴ്‌സും, ക്യാംപെയിന്‍കാരും രംഗത്തെത്തി. ഇന്ധനവില വര്‍ദ്ധനവ് മോട്ടോറിസ്റ്റുകളില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം കൂടി കണക്കിലെടുത്താകും മാറ്റങ്ങളെന്നാണ് ചാന്‍സലറുടെ മറുപടി. അതേസമയം യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ഉയര്‍ന്ന ഇന്ധന ഡ്യൂട്ടി ഈടാക്കുന്ന ബ്രിട്ടനില്‍ ഈ തീരുമാനം ആത്മഹത്യാപരമാകുമെന്ന് ടോറി മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.