CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 8 Seconds Ago
Breaking Now

ലൈംഗികബന്ധത്തിന് വിസമ്മതിക്കുന്നു; 87കാരനായ നടന്‍ 27 വയസ്സുള്ള ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തി

87കാരനായ ഇവാന്‍ ക്രാസ്‌കോയ്ക്കാണ് ഈയൊരു തീരുമാനത്തില്‍ എത്തിച്ചേരേണ്ടി വന്നത്.

മോസ്‌കോ: പടുവൃദ്ധനായ ഭര്‍ത്താവിനൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടില്ലെന്ന് സത്യം ചെയ്ത മോഡലിനെ റഷ്യന്‍ അഭിനേതാവ് ഡിവോഴ്‌സ് ചെയ്തു. 87കാരനായ ഇവാന്‍ ക്രാസ്‌കോയ്ക്കാണ് ഈയൊരു തീരുമാനത്തില്‍ എത്തിച്ചേരേണ്ടി വന്നത്. ഗര്‍ഭിണിയാകുമെന്ന് ഭയന്നാണ് ഭാര്യ നതാലിയ ഭര്‍ത്താവിനെ അടുപ്പിക്കാതിരുന്നത്. 

താമസിക്കാന്‍ കൃത്യമായി സ്ഥലം പോലുമില്ലാത്ത അവസ്ഥയില്‍ ഒരു കുഞ്ഞ് പിറന്നാല്‍ എങ്ങിനെ പോറ്റുമെന്നാണ് മോഡലിന്റെ ആശങ്ക. 140 സോവിയറ്റ്, റഷ്യന്‍ ചിത്രങ്ങളില്‍ വേഷമിട്ട ഇവാന്‍ കഴിഞ്ഞ വര്‍ഷമാണ് മോഡലിനൊപ്പം കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്ന് ആശ പ്രകടിപ്പിച്ചത്. 

എന്നാല്‍ സിംഗിള്‍ അമ്മയാകാന്‍ താല്‍പര്യമില്ലെന്നാണ് 27കാരിയുടെ നിലപാട്. കുട്ടികള്‍ ഉത്തരവാദിത്വമാണ്. താമസിക്കാന്‍ പോലും സ്വന്തം വീടില്ല, നതാലിയ പറയുന്നു. 2015ല്‍ വിവാഹിതരായ ശേഷം ഇവാന്റെ ചെറുമകന്‍ കിറിലിനൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. 

ചെറുപ്പക്കാരി പോയതോടെ ഇതിന് മുന്‍പുള്ള ഭാര്യയിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കത്തിലാണ് നടനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ്. മുന്‍ വിവാഹങ്ങളില്‍ നിന്നും അഞ്ച് മക്കലളും ഇവാനുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.