CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 33 Seconds Ago
Breaking Now

രാജ്യം വിടുന്നതിന് മുന്‍പ് ധനകാര്യമന്ത്രിയെ കണ്ടിരുന്നു; ലണ്ടന്‍ കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തലുമായി മദ്യരാജാവ് വിജയ് മല്ല്യ

മല്ല്യ ബ്രിട്ടനിലേക്ക് മുങ്ങുമ്പോള്‍ അരുണ്‍ ജെറ്റ്‌ലിയാണ് ധനകാര്യ മന്ത്രി

രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യ രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്ര ധനകാര്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ലണ്ടന്‍ കോടതിക്ക് മുന്നില്‍ വെച്ച് സംസാരിക്കവെയാണ് മദ്യരാജാവ് ഈ പ്രസ്താവന നടത്തിയത്.

'രാജ്യം വിടുന്നതിന് മുന്‍പ് കാര്യങ്ങള്‍ ഒത്തുതീര്‍ക്കാനാണ് ധനകാര്യ മന്ത്രിയെ കണ്ടത്. എന്നാല്‍ സെറ്റില്‍മെന്റ് ലെറ്ററുകള്‍ക്ക് ബാങ്കുകള്‍ എതിര്‍പ്പ് ഫയല്‍ ചെയ്തിരുന്നു', മല്ല്യ റിപ്പോര്‍ട്ടര്‍മാരോട് വ്യക്തമാക്കി.

മല്ല്യ ബ്രിട്ടനിലേക്ക് മുങ്ങുമ്പോള്‍ അരുണ്‍ ജെറ്റ്‌ലിയാണ് ധനകാര്യ മന്ത്രി. ഇപ്പോഴും ഇദ്ദേഹമാണ് രാജ്യത്തിന്റെ ധനകാര്യ മന്ത്രിയെന്നതാണ് സവിശേഷത. നാടുകടത്തല്‍ കേസില്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ വിചാരണയ്ക്ക് ഹാജരായതായിരുന്നു മല്ല്യ.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ മല്ല്യ കാര്യങ്ങളെല്ലാം കോടതി തീരുമാനിക്കുമെന്ന പതിവ് പ്രതികരണവും നടത്തി. ഇന്ത്യയില്‍ മാന്യമായ വിചാരണയും ശിക്ഷിക്കപ്പെട്ടാല്‍ മാന്യമായ ജയില്‍സൗകര്യവും നല്‍കുമെന്നാണ് ഇന്ത്യ ബ്രിട്ടീഷ് കോടതിയെ അറിയിച്ചിട്ടുള്ളത്.




കൂടുതല്‍വാര്‍ത്തകള്‍.