CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 4 Minutes 34 Seconds Ago
Breaking Now

ആരോഗ്യ സെക്രട്ടറിയുടെ ജിപി ആപ്പിന് ആപ്പുവെച്ച് എന്‍എച്ച്എസ്; ബര്‍മിംഗ്ഹാമില്‍ ആപ്പ് സേവനങ്ങള്‍ തടഞ്ഞ് എന്‍എച്ച്എസ് ഇംഗ്ലണ്ട്; ടെക്‌നോളജി വിരുദ്ധ നിലപാടിന് എതിരെ ഹാന്‍കോക്ക്; വിപ്ലവകരമായ നീക്കത്തിന് പരിപൂര്‍ണ്ണ പിന്തുണ

രോഗികളുടെ ഗുണത്തിനായി ഈ മാറ്റങ്ങള്‍ എന്‍എച്ച്എസ് അംഗീകരിക്കണമെന്ന് ഹാന്‍കോക്ക് ആവശ്യപ്പെടുന്നു.

എല്ലാ രോഗികള്‍ക്കും ജിപിയെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സ്‌കൈപ്പ് ചെയ്യാന്‍ സാധിക്കണമെന്ന് പുതിയ ആരോഗ്യ സെക്രട്ടറി. ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമാക്കുന്ന വിര്‍ച്വല്‍ ജിപി സേവനങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് എന്‍എച്ച്എസ് തന്നെയാണെന്നും മാറ്റ് ഹാന്‍കോക്ക് ആരോപിച്ചു. ജൂലൈയില്‍ ആരോഗ്യ സെക്രട്ടറി പദത്തിലെത്തിയ ഇദ്ദേഹം വ്യക്തിപരമായി 'ജിപി അറ്റ് ഹാന്‍ഡ്' ആപ്പ് ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ഇത് ലണ്ടനിലെ ഏതാനും ഭാഗങ്ങളിലെ എന്‍എച്ച്എസുകളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 

ആപ്പ് സേവനങ്ങളില്‍ വീഡിയോ കണ്‍സള്‍ട്ടേഷന്‍ വഴി ഡോക്ടര്‍ ലക്ഷണങ്ങള്‍ പരിശോധിക്കും. ജിപിമാരുമായി മുഖാമുഖം അപ്പോയിന്റ്‌മെന്റ് നടത്താന്‍ അഞ്ച് കേന്ദ്ര ഹബ്ബുകളില്‍ ഒന്നില്‍ വീതവും സാധിക്കും. ബേബിലോണ്‍ എന്ന സ്വകാര്യ സ്ഥാപനം നേതൃത്വം നല്‍കുന്ന ആപ്പ് പരിപാടി രാജ്യത്ത് ആകമാനം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ബര്‍മിംഗ്ഹാമില്‍ കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി എന്‍എച്ച്എസ് ഇംഗ്ലണ്ട് ഇപ്പോള്‍ തടഞ്ഞിരിക്കുകയാണ്. നാഷണല്‍ സ്‌ക്രീനിംഗ് പ്രോഗ്രാമുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ക്ഷണം ലഭിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് വാദിച്ച് കൊണ്ടാണ് ഈ വഴിമുടക്കല്‍. 

എന്നാല്‍ ആപ്പ് സേവനങ്ങള്‍ക്ക് താന്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. 'ജിപി കൈവെള്ളയില്‍ കിട്ടുന്നത് വിപ്ലവകരമാണ്. നിരവധി രോഗികള്‍ ഇതിന്റെ ഗുണഫലം അനുഭവിച്ചു. ആധുനിക സേവനങ്ങള്‍ ജനങ്ങള്‍ എങ്ങിനെ ഉപയോഗിക്കുന്നുവെന്നത് അനുസരിച്ചാണ് ഇതിന്റെ വളര്‍ച്ച. ഈ സേവനം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് എന്റെ ആവശ്യം. പോസ്റ്റ്‌കോഡ് അടിസ്ഥാനമാക്കിയാകരുത് ഇത്. ഒരു പുതിയ സേവനം നിലവിലെ രീതിയെ വെല്ലുവിളിക്കുമ്പോള്‍ അതിനെ തള്ളിക്കളഞ്ഞല്ല പ്രതികരിക്കേണ്ടത്, അത് മാറ്റത്തിനായി ശ്രമിച്ച് കൊണ്ടാണ്. നിലവിലെ പോസ്റ്റ്‌കോഡ് ലോട്ടറി തുടരാന്‍ കഴിയില്ല', ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 

രോഗികളുടെ ഗുണത്തിനായി ഈ മാറ്റങ്ങള്‍ എന്‍എച്ച്എസ് അംഗീകരിക്കണമെന്ന് ഹാന്‍കോക്ക് ആവശ്യപ്പെടുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ രോഗികളെ നേരിട്ട് കാണുമ്പോള്‍ ശ്രദ്ധിക്കുന്ന ലക്ഷണങ്ങള്‍ ചാറ്റ്‌ബോട്ട് പ്രോഗ്രാം വഴി നല്‍കുന്ന ആരോഗ്യ സേവനങ്ങളില്‍ കാണാതെ പോകുമെന്നാണ് ജിപി നേതാക്കളുടെ ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.