CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 44 Seconds Ago
Breaking Now

കത്തോലിക്കാ സഭയിലെ ലൈംഗിക ചൂഷണങ്ങള്‍ മറച്ചുവെയ്ക്കുന്നത് സാത്താന്‍മാര്‍; ചില ബിഷപ്പുമാരുടെ ഉള്ളില്‍ കയറിക്കൂടി വിവാദങ്ങള്‍ സൃഷ്ടിക്കുന്നു; കന്യാസ്ത്രീയുടെ പീഡനം ഇപ്പോഴും വത്തിക്കാനില്‍ എത്തിയിട്ടില്ല!

ലൈംഗിക അപവാദങ്ങള്‍ സഭയുടെ 9/11 തന്നെയാണെന്ന് പോപ്പിന്റെ മുതിര്‍ന്ന സഹായി ആര്‍ച്ച്ബിഷപ്പ് ജിയോര്‍ഗ് ഗാന്‍സ്വെയിന്‍

കത്തോലിക്കാ സഭയിലെ ലൈംഗിക ആരോപണങ്ങള്‍ മറച്ചുവെയ്ക്കുന്നതിന് പിന്നില്‍ സാത്താനാണെന്ന അവകാശവാദവുമായി പോപ്പ് ഫ്രാന്‍സിസ്. സാത്താന്‍ ബിഷപ്പുമാര്‍ക്ക് ഉള്ളില്‍ കടന്നുകൂടി ആളുകളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കാത്തലിക് സഭയുടെ മേധാവി പറഞ്ഞു. അടുത്തിടെ സഭയ്ക്കുള്ളില്‍ നടന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് നേരിട്ട് അദ്ദേഹം സംസാരിച്ചില്ലെങ്കിലും ഈ വര്‍ഷം ആദ്യം നടന്ന തിയോഡര്‍ മക്കാറിക് വിവാദത്തെക്കുറിച്ചാണ് പോപ്പിന്റെ പരാമര്‍ശങ്ങളെന്നാണ് കരുതുന്നത്. 

1970-കളില്‍ അള്‍ത്താര ബാലനെ കയറിപ്പിടിച്ചെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്ന് വ്യക്തമായതോടെ ഇയാളെ നീക്കം ചെയ്യുകയും, ജീവിതകാലം മുഴുവന്‍ പ്രാര്‍ത്ഥനകളില്‍ കഴിയാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. മക്കാറിക്കിന് എതിരെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പുറപ്പെടുവിച്ച വിലക്കുകള്‍ ഫ്രാന്‍സിസ് നീക്കം ചെയ്‌തെന്ന് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ്പ് കാര്‍ലോ വിഗാനോ ആരോപിച്ചിരുന്നു. ഇതോടെ പോപ്പ് രാജിവെയ്ക്കണമെന്ന് മുന്‍ പോപ്പ് പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഗാനോ നടത്തിയ പ്രസ്താവനകളെക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാനില്ലെന്നായിരുന്നു പോപ്പ് ഫ്രാന്‍സിസിന്റെ വാക്കുകള്‍. 

കഴിഞ്ഞ മാസം ഡബ്ലിനില്‍ എത്തിയ പോപ്പ് ഇരകളെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ലൈംഗിക ചൂഷണങ്ങള്‍ മറച്ചുവെയ്ക്കാന്‍ ഐറിഷ് സഭാ അധികൃതര്‍ ശ്രമിച്ചതിനെയും ഫ്രാന്‍സിസ് വിമര്‍ശിച്ചിരുന്നു. വത്തിക്കാനിലെ പുലര്‍കാല കുര്‍ബാനകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി സഭയുടെ നാണക്കേടിനെക്കുറിച്ച് പോപ്പ് സംസാരിക്കുന്നുണ്ട്. അതേസമയം ആരോപണങ്ങള്‍ ഉന്നയിച്ച ആര്‍ച്ച്ബിഷപ്പിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലും സാത്താനാണെന്നാണ് പോപ്പ് പ്രസ്താവിക്കുന്നു. 'നമ്മളെല്ലാം പാപികളാണെന്നത് സത്യമാണ്. തെറ്റുകള്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ ആളുകള്‍ക്ക് മുന്നില്‍ അത് വിവാദമായി മാറുന്നു', പോപ്പ് പറയുന്നു. 

ലൈംഗിക അപവാദങ്ങള്‍ സഭയുടെ 9/11 തന്നെയാണെന്ന് പോപ്പിന്റെ മുതിര്‍ന്ന സഹായി ആര്‍ച്ച്ബിഷപ്പ് ജിയോര്‍ഗ് ഗാന്‍സ്വെയിന്‍ പറഞ്ഞു. അതേസമയം കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങള്‍ മാത്രമാണ് വത്തിക്കാന്‍ ഇപ്പോള്‍ തുറന്ന് അന്വേഷിക്കുന്നത്. കേരളത്തില്‍ നിന്നുമുള്ള കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചത് ഉള്‍പ്പെടെ പുരോഹിതവര്‍ഗ്ഗത്തിന്റെ പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ വാദങ്ങള്‍ വത്തിക്കാന്‍ കേട്ടില്ലെന്ന് നടിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.