CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 37 Seconds Ago
Breaking Now

ഈ പ്രണയത്തെ പരാജയപ്പെടുത്താനാകില്ല ; കാന്‍സര്‍ വന്ന് മുഖം വികൃതമാക്കിയിട്ടും കാമുകനെ കൂടെ കൂട്ടി യുവതി

21 കാരനായ പൂ ചോക്കാച്ചി ക്വ എന്ന യുവാവിന് പെട്ടെന്ന് കണ്ണില്‍ ക്യാന്‍സര്‍ പിടിപെടുകയായിരുന്നു.

പ്രണയം എന്ന വാക്കിന് വലിയൊരു അര്‍ത്ഥമുണ്ട്. അത് ഭൗതികമായ ഒരു അടുപ്പം മാത്രമല്ല, മാനസികമായ ഒത്തുചേരല്‍ കൂടിയാണ്. തായ്‌ലാന്‍ഡില്‍ നിന്നുള്ള ഈ പ്രണയം എല്ലാവരേയും മനസില്‍ ആഴത്തില്‍ സ്പര്‍ശിക്കും. കണ്ണിന് ക്യാന്‍സര്‍ ബാധിച്ച് മുഖം മുഴുവന്‍ വ്യാപിച്ചിട്ടും കൂടെനിന്നു ഈ പ്രണയിനി. ജീവിതത്തിലെ പല കാലഘട്ടങ്ങളിലുള്ള ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.

21 കാരനായ പൂ ചോക്കാച്ചി ക്വ എന്ന യുവാവിന് പെട്ടെന്ന് കണ്ണില്‍ ക്യാന്‍സര്‍ പിടിപെടുകയായിരുന്നു. കണ്ണിന് ബാധിച്ച ക്യാന്‍സര്‍ പതിയെ മുഖം മുഴുവന്‍ വ്യാപിച്ചു. മുഖം വികൃതമായി. കണ്ടാല്‍ തന്നെ ഭയപ്പെടും. എന്നാല്‍ പ്രതിസന്ധികളിലും അവനൊപ്പം നില്‍ക്കുകയാണ് കാമുകിയായ അറ്റാറ്റിയ ചെയ്തത്. പലരേയും പോലെ ജീവിതത്തിന്റെ വിഷമ നിമിഷത്തില്‍ അവനും കൈവിടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.

അറ്റാറ്റിയയോട് നിരവധി ബന്ധുക്കളും സുഹൃത്തുക്കളും അവനെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷമ ഘട്ടത്തില്‍ കാമുകനെ ഉപേക്ഷിക്കാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. വീര്‍ത്തു തടിച്ചു വികൃതമാക്കിയ മുഖത്ത് പല ഭാഗത്തും ഞരമ്പുകള്‍ പൊട്ടി. ക്വവിന്‍ വേദനയില്‍ പുളഞ്ഞു. ഈ സമയമെല്ലാം സമാധാനിപ്പിച്ച് അറ്റാറ്റിയ കൂടെയുണ്ടാകും.

അവനെ പരിചരിക്കുകയും മുറിവുകളിലും അവന്റെ ഇഷ്ടപ്പെട്ട ചോക്ലേറ്റുകള്‍ വാങ്ങികൊടുക്കുകയും അറ്റാറ്റിയ ചെയ്യുന്നു. ഇവരുടെ  പ്രണയത്തിന്റെ മൂന്നാം വാര്‍ഷികമായിരുന്നു ഈ ആഴ്ച. ഒരു പ്രാദേശിക മാധ്യമം നല്‍കിയ വാര്‍ത്തയാണ് പിന്നീട് സോഷ്യല്‍മീഡിയ ഏറ്റെടുത്തത് .




കൂടുതല്‍വാര്‍ത്തകള്‍.