CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 13 Seconds Ago
Breaking Now

വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യില്ലെന്ന വാശിയില്‍ പണം പാഴാകുന്നു ; ബ്രിട്ടനിലെ ആരോഗ്യമേഖല സ്തംഭനാവസ്ഥയില്‍ ; 42000 നഴ്‌സുമാരുടെ ഒഴിവ്

42000 നഴ്‌സുമാരുടെ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡോക്ടര്‍മാരുടേത് 9.3 ശതമാനമാണ്.

വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യില്ലെന്ന് വാശിപിടിക്കുന്നതോടെ ആരോഗ്യ മേഖല സ്തംഭനാവസ്ഥയിലാകുന്നു. അടിയന്തരമായി പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 11.8 ശതമാനം നഴ്‌സുമാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുന്നു. 42000 നഴ്‌സുമാരുടെ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡോക്ടര്‍മാരുടേത് 9.3 ശതമാനമാണ്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ന്നെിവരുടേയെല്ലാം കണക്കെടുത്താല്‍ ആകെ 9.2 ശതമാനം പോസ്റ്റുകളും നികത്താതെ കിടക്കുകയാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള സ്ഥിതിഗതി വിലയിരുത്തി എന്‍എച്ച് എസ് ഇംപ്രൂവ്‌മെന്റ് റെഗുലേറ്റര്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുമ്പ് സമാന സാഹചര്യം ഉണ്ടായപ്പോഴെല്ലാം സര്‍ക്കാര്‍ ഇടപെട്ട് താല്‍ക്കാലികമായി പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. താല്‍ക്കാലിക ജീവനക്കാരേയും ഏജന്‍സി സ്റ്റാഫിനേയും വച്ച് പരിഹാരം കണ്ടപ്പോള്‍ പല ട്രസ്റ്റുകള്‍ക്കും അധിക ചിലവുണ്ടായി. സ്ഥിതിഗതികള്‍ രൂക്ഷമായി. ആശുപത്രികള്‍, ആംബുലന്‍സ് സര്‍വീസ്, മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് എന്നിവയെല്ലാം അധിക ബജറ്റിലാണ് പ്രവര്‍ത്തിക്കുന്നത്.

നഴ്‌സുമാരുടെ ഒഴിവില്‍ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ 17 ശതമാനം വര്‍ദ്ധനവുണ്ടെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആര്‍സിഎന്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തില്‍ ഉയര്‍ന്ന സ്‌കോറെന്ന നിബന്ധന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനെ ബാധിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ റിക്രൂട്ട്‌മെന്റിന് പോയ ഏജന്‍സികള്‍ക്ക് നിര്‍ദ്ദിഷ്ട ശരാശരി 7 എന്ന സ്‌കോര്‍ ലഭ്യമായവരെ കിട്ടുക പ്രയാസമായി. ഈ കടമ്പ കടന്നു കയറുക പലര്‍ക്കും ബുദ്ധിമുട്ടാണ്. 

ആരോഗ്യമേഖലയിലെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണേണ്ട ഉത്തരവാദിത്വം ഗവണ്‍മെന്റ് പൂര്‍ത്തിയാക്കുക തന്നെവേണം. ഇതിനായി കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തുകയും അനിവാര്യമാണ് .




കൂടുതല്‍വാര്‍ത്തകള്‍.