Breaking Now

മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാ രംഗത്ത് തിളങ്ങില്ലെന്ന് പലരും പറഞ്ഞു ; എന്നാല്‍ ഏവരേയും പേടിപ്പിച്ചു വാലക്

അമേരിക്കന്‍ നടിയായ ബോണി ആരണ്‍സിനെ അറിയുമോ , ദ് നണ്‍ എന്ന സിനിമയിലെ ആ കന്യാസ്ത്രീയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകും. വലാക്.. ഭയപ്പെടുത്തുന്ന മുഖവുമായി ഇരുലില്‍ അവര്‍ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നും. കണ്‍ജുറിങ് 2 ഇറങ്ങിയപ്പോള്‍ മുതല്‍ ലോകത്തെയാകെ അവര്‍ ഭയപ്പെടുത്തികൊണ്ടിരുന്നു.

ബോണിയുടെ മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാ രംഗത്ത് തിളങ്ങില്ലെന്നാണ് പലരും പറഞ്ഞത്. പക്ഷെ അതേ മുഖം കൊണ്ടാണ് ബോണി ആരാധകരെ ഭയപ്പെടുത്തിയത്. തന്റെ നീണ്ട വലിയ മൂക്ക് കാരണം നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോണി പറയുന്നു. വലാത് എന്ന കഥാപാത്രം താന്‍ വളരെയധികം ആസ്വദിച്ചുവെന്നും ബോണി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊമാനിയയില്‍ നടന്ന ഒരു കന്യാസ്ത്രീയുടെ ദുരൂഹ സാഹചര്യത്തിലുണ്ടായ മരണമാണ് ദ് നണിലെ മുഖ്യ പ്രമേയം. 




കൂടുതല്‍വാര്‍ത്തകള്‍.