CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 54 Minutes 53 Seconds Ago
Breaking Now

പെട്രോള്‍ വില കുതിച്ചുയരും; ടാക്‌സ് 160 പൗണ്ട് വര്‍ദ്ധിക്കും; സെയിന്‍സ്ബറീസ്-ആസ്ദ ലയനം കൂടിയാകുമ്പോള്‍ ഇന്ധനവില വര്‍ദ്ധനവിന് ആക്കം കൂടുമെന്ന് ആശങ്ക; ഇന്ധന ഡ്യൂട്ടി ക്യാപ് നീക്കം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ

തുടര്‍ച്ചയായ പത്താം ആഴ്ചയും പെട്രോള്‍ വില വര്‍ദ്ധിച്ചതിന് ഇടെയാണ് ഈ തിരിച്ചടി കൂടി എത്തുന്നത്

ടാക്‌സ് 160 പൗണ്ടായി വര്‍ദ്ധിക്കുന്നതോടെ പെട്രോള്‍ വില കുതിച്ചുയരുമെന്ന് ആശങ്ക. സെയിന്‍സ്ബറീസ്-ആസ്ദ ലയനം കൂടി സംഭവിക്കുന്നതോടെ ഇന്ധനവിലയില്‍ വലിയ വര്‍ദ്ധനവ് സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. എട്ട് വര്‍ഷം നീണ്ട ഇന്ധന ഡ്യൂട്ടി ക്യാപ് നീക്കം ചെയ്യുമെന്ന് സൂചന നല്‍കി ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടാണ് കഴിഞ്ഞ ദിവസം ഞെട്ടിച്ചത്. സര്‍ക്കാരിന് വന്‍ നഷ്ടമാണ് ഈ നയം വരുത്തിവെയ്ക്കുന്നതെന്നാണ് ചാന്‍സലറുടെ ന്യായം.

2011 മുതല്‍ പെട്രോള്‍ ഡീസല്‍ ഡ്യൂട്ടി ലിറ്ററിന് 57.95 പെന്‍സായി നിലനിര്‍ത്തിയിരുന്നു. പക്ഷെ ഇതുമൂലം 46 ബില്ല്യണ്‍ പൗണ്ടാണ് ട്രഷറിക്ക് നഷ്ടമെന്ന് ഹാമണ്ട് വ്യക്തമാക്കി. എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കുമായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണ് ഈ നഷ്ടമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ വിലയ്ക്ക് പരിധി നിശ്ചയിച്ച രീതി മാറ്റിമറിക്കുന്നത് കുടുംബങ്ങളെയും, ബിസിനസ്സുകളെയും സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

തുടര്‍ച്ചയായ പത്താം ആഴ്ചയും പെട്രോള്‍ വില വര്‍ദ്ധിച്ചതിന് ഇടെയാണ് ഈ തിരിച്ചടി കൂടി എത്തുന്നത്. 'യുകെ ഡ്രൈവര്‍മാര്‍ വര്‍ഷത്തില്‍ 40 ബില്ല്യണ്‍ പൗണ്ട് മോട്ടോറിംഗ് ടാക്‌സ് നല്‍കുന്നുണ്ട്. ബ്രക്‌സിറ്റോടെ ഇന്ധന ഡ്യൂട്ടി ഉയര്‍ത്തുന്നത് ഉപഭോക്താവിന്റെ ചെലവഴിക്കല്‍ രീതിയെ ബാധിക്കും. ഇതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ ടോറികള്‍ തോല്‍ക്കും', മോട്ടോറിംഗ് ബ്രോഡ്കാസ്റ്റര്‍ ക്വിന്റിന്‍ വില്‍സണ്‍ വ്യക്തമാക്കി.

അടുത്ത ബജറ്റില്‍ 2പെന്‍സ് വര്‍ദ്ധനവ് പോലും വര്‍ഷത്തില്‍ കുടുംബത്തിന് 50പൗണ്ട് അധികം ചെലവാക്കാന്‍ ഇടയാക്കും. എനര്‍ജി ബില്ലും, കുടുംബ ചെലവും, മോര്‍ട്ട്‌ഗേജുകളും വര്‍ദ്ധിക്കുന്നതിന് ഇടെ ഇന്ധന ഡ്യൂട്ടി പരിധി നീക്കിയാല്‍ ഡ്രൈവര്‍മാരുടെ നടുവൊടിയുമെന്നാണ് എഎ മുന്നറിയിപ്പ് നല്‍കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.