CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 21 Seconds Ago
Breaking Now

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ പോലീസ് സ്‌റ്റേഷനിലെത്തി നടത്തിയത് ഞെട്ടിക്കുന്ന കുറ്റസമ്മതം; കുടുംബ വീട്ടില്‍ നിന്നും താമസം മാറാന്‍ ആവശ്യപ്പെട്ടത് പ്രേരണ; ജീവപര്യന്തം ശിക്ഷ

സ്വന്തം അമ്മയെ കൊന്നതിന് എത്ര ശിക്ഷ നല്‍കിയാലും മതിയാകില്ലെന്ന് ജഡ്ജ് ഓര്‍മ്മിപ്പിച്ചു

സ്വന്തം അമ്മയെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് നടന്നെത്തി മകന്‍ കുറ്റസമ്മതം നടത്തി. വെസ്റ്റ് ലണ്ടന്‍ ഹെയ്‌സിലെ കുടുംബ വീട്ടില്‍ നിന്നും താമസം മാറാന്‍ ആവശ്യപ്പെട്ടതിന്റെ രോഷത്തിലാണ് 51-കാരനായ മജീത് ഭട്ട് ക്രൂരകൃത്യം നടത്തിയത്. 71 വയസ്സുള്ള അമ്മ ഒനീസ് ഖതൂനാണ് കൊല്ലപ്പെട്ടത്.

സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് നടന്നെത്തിയ ഭട്ട് പോലീസുകാരോട് തന്റെ കൃത്യത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു. ഇലക്ട്രിക് കേബിള്‍ ഉപയോഗിച്ചാണ് വൃദ്ധയായ അമ്മയെ ശ്വാസംമുട്ടിച്ച് കൊന്നത്. 'അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നെന്ന് പറയാനാണ് ഞാന്‍ വന്നത്', ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് കൊണ്ട് വെളിപ്പെടുത്തി.

അമ്മയുമായി വഴക്കിട്ടതിന്റെ രോഷത്തില്‍ ചെയ്തുപോയതാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. അപൂര്‍വ്വമായ ക്രൂരത കാണിച്ച മകന് ജീവപര്യന്തം ശിക്ഷയാണ് ജഡ്ജ് നിക്കോളാസ് കൂക്ക് വിധിച്ചത്. ചുരുങ്ങിയത് 15 വര്‍ഷവും 10 മാസവും ജയില്‍ശിക്ഷ അനുഭവിക്കണം.

സ്വന്തം അമ്മയെ കൊന്നതിന് എത്ര ശിക്ഷ നല്‍കിയാലും മതിയാകില്ലെന്ന് ജഡ്ജ് ഓര്‍മ്മിപ്പിച്ചു. ജീവിതത്തിലേക്ക് കൊണ്ടുവന്ന വ്യക്തിയുടെ ജീവനാണ് പ്രതി കവര്‍ന്നത്. അമ്മയെ പരിചരിക്കുകയും, സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. ആ ഉത്തരവാദിത്വമാണ് പ്രതി മറികടന്നത്, ജഡ്ജ് പ്രസ്താവിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.