CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 30 Minutes 14 Seconds Ago
Breaking Now

ബ്രിട്ടീഷ് മുത്തശ്ശിക്ക് ഐവിഎഫ് ചെയ്യാന്‍ മോഹം; സമ്പാദ്യം പൊടിച്ച് 50-ാം വയസ്സില്‍ നടത്തിയ ചികിത്സ ഫലിച്ചു; വയറ്റില്‍ വളരുന്നത് ഒന്നല്ല നാല് കുഞ്ഞുങ്ങള്‍

സൈപ്രസിലാണ് 7000 പൗണ്ട് ചെലവഴിച്ച് ചികിത്സ നടത്തിയത്

വയസ്സും പ്രായവുമൊക്കെ ആയില്ലേ, ഇനി അടങ്ങിഒതുങ്ങി എവിടെയെങ്കിലും ഇരുന്നൂടേ? പ്രായമായവര്‍ വീട്ടിലുണ്ടെങ്കില്‍ പല മക്കളുടെയും ഡയലോഗ് ഇതാണ്. മക്കള്‍ക്ക് ബുദ്ധിമുട്ട് വേണ്ടെന്ന് കരുതി പലരും വീടിന്റെ മൂലയില്‍ ഒതുങ്ങുകയും ചെയ്യും. എന്നാല്‍ എട്ട് കുട്ടികളുടെ മുത്തശ്ശിയായിട്ടും തന്റെ ആഗ്രഹങ്ങളെ ഒഴിവാക്കാന്‍ മൂന്ന് മക്കളുടെ അമ്മയായ ട്രേസി ബ്രിറ്റന്‍ തയ്യാറായില്ല. ഫലമോ 50-ാം വയസ്സില്‍ നാല് കുഞ്ഞുങ്ങള്‍.

യുകെയിലെ ഏറ്റവും പ്രായമേറിയ അമ്മയെന്ന ഖ്യാതി നേടിക്കൊണ്ടാണ് ബ്രിറ്റന്‍ ജീവിതത്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച് നില്‍ക്കുമ്പോള്‍ ഐവിഎഫ് ചികിത്സയ്ക്ക് ഇറങ്ങിത്തിരിച്ചത്. മുന്‍ ഡ്രഗ് കൗണ്‍സിലര്‍ കൂടിയായ ഇവര്‍ മൂന്ന് പെണ്‍കുഞ്ഞുങ്ങളെയും, ഒരു ആണ്‍കുഞ്ഞിനെയുമാണ് കാത്തിരിക്കുന്നത്.

പെണ്‍കുഞ്ഞുങ്ങളില്‍ രണ്ട് പേര്‍ ഐഡന്റിക്കല്‍ ഇരട്ടകളാണ്. ഭര്‍ത്താവ് സ്റ്റീഫനൊപ്പം ചേര്‍ന്നാണ് ബ്രിറ്റന്‍ ഐവിഎഫ് ചികിത്സ നേടിയത്. സൈപ്രസിലാണ് 7000 പൗണ്ട് ചെലവഴിച്ച് ചികിത്സ നടത്തിയത്. ഈ പ്രായത്തില്‍ ഗര്‍ഭിണിയായതിന്റെ സന്തോഷത്തിലാണ് താനെന്ന് ഇവര്‍ വ്യക്തമാക്കി. അമ്പതാം വയസ്സില്‍ എങ്ങിനെ ഗര്‍ഭിണി ആയെന്ന് സംശയിക്കുന്നവര്‍ക്ക് മറുപടി നല്‍കാനില്ലെന്നും ബ്രിറ്റന്‍ പറഞ്ഞു.

വയസ്സ് അമ്പത് ആയെന്ന് കരുതി കുട്ടികള്‍ പിറക്കാന്‍ പാടില്ലെന്നുണ്ടോയെന്നാണ് ഇവരുടെ ചോദ്യം. എന്നാല്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇതിനുള്ള ചെലവ് ഏറുമെന്ന് ഫെര്‍ട്ടിലിറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.