CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 33 Seconds Ago
Breaking Now

വേഗത്തിലെ രാജകുമാരന്‍ ട്രാക്കില്‍ മാത്രമല്ല ബഹിരാകാശത്തും പുലി തന്നെ

കാലുറപ്പിച്ച് നില്‍ക്കാന്‍ പാടുപെട്ടിട്ട് പോലും ബോള്‍ട്ടിന്റെ വേഗതയെ വെല്ലാന്‍ ആളുണ്ടായില്ല.

പാരീസ്: പേരില്‍ മിന്നല്‍പ്പിണരുമായി വന്ന ഉസെയിന്‍ ബോള്‍ട്ട് ട്രാക്കില്‍ അതിവേഗത്തിന്റെ രാജകുമാരന്‍ തന്നെയായിരുന്നു. ഏത് തലത്തിലും പരിശീലിക്കാനും, ആരെയും എതിരിടാനും ധൈര്യം പ്രകടിപ്പിച്ച ബോള്‍ട്ട് ഇതുവരെ ഒരു ഓട്ടക്കാരനും പരീക്ഷിക്കാന്‍ തയ്യാറാകാത്ത വേദിയിലാണ് ഓടാനെത്തിയത്.

ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ഓടുന്നതിനായി ഫ്രാന്‍സിന് മുകളിലൂടെ സീറോ ഗ്രാവിറ്റി എയര്‍ബസ് എ310 വിമാനം പറപ്പിച്ചാണ് ബോള്‍ട്ട് ഓട്ടം നടത്തിയത്. ഷാംപെയിന്‍ കമ്പനിയാണ് ഈ ബഹിരാകാശ മത്സരം സംഘടിപ്പിച്ചത്.

കാലുറപ്പിച്ച് നില്‍ക്കാന്‍ പാടുപെട്ടിട്ട് പോലും ബോള്‍ട്ടിന്റെ വേഗതയെ വെല്ലാന്‍ ആളുണ്ടായില്ല. ഒരു മിഠായി കടയില്‍ എത്തിയ കുട്ടിയുടെ അവസ്ഥയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ബോള്‍ട്ട് പ്രതികരിച്ചു. ഭാരം അനുഭവപ്പെടാത്ത അവസ്ഥയില്‍ നാല് മിനിറ്റോളം താരം പറന്ന് നടക്കുകയും ചെയ്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.