CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 35 Minutes 9 Seconds Ago
Breaking Now

കരിയറിനെ ബാധിക്കുന്ന ബന്ധം തുടരേണ്ടതില്ല ; വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ഗീതാഗോവിന്ദം നായിക രാഷ്മികയുടെ അമ്മ

ഗീതാഗോവിന്ദം നായിക രാഷ്മിക മന്ദാന നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ പിന്മാറാനുള്ള കാരണം വ്യക്തമാക്കി രാഷ്മികയുടെ അമ്മ സുമന്‍ രംഗത്ത് വന്നിരിക്കുകയാണ്. ആദ്യമായാണ് രാഷ്മികയുടെ കുടുംബം ഈ വിഷയത്തില്‍ പ്രതികരിച്ചത്. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അതിനെ പതിയെ അതിജീവിച്ചു വരികയാണെന്നും സുമന്‍ പറയുന്നു.

'ഞങ്ങളെല്ലാവരും ഇതില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ്. എല്ലാവര്‍ക്കും  അവരവരുടെ ജീവിതമാണല്ലോ പ്രധാനം. ആരും പരസ്പരം മുറിവേല്പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല , എല്ലാവരും സന്തോഷമായിട്ടിരിക്കണം.രണ്ടുപേരും അഭിനേതാക്കളാണ്. രണ്ടു പേരുടെയും ഭാവിയെയും കരിയറിനെയും ബാധിക്കുന്ന തരത്തിലുള്ള ബന്ധം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും സുമന്‍ പറയുന്നു.

ഈ വിവാഹം വേണ്ടെന്ന് വെയ്ക്കാന്‍ ഒന്നല്ല പല കാരണങ്ങള്‍ ഉണ്ട് അതിനാല്‍ ഒരു മാസം മുമ്പ്  തന്നെ വിവാഹം വേണ്ടെന്ന് വെച്ചുവെന്നാണ് റിപ്പോര്‍ട്ട്.

രശ്മികക്കും രക്ഷിതിനും ഈ തീരുമാനം ബുദ്ധിമുട്ടേറിയതാണെങ്കിലും കരിയറിന് വേണ്ടി രണ്ടാളും ഉള്‍ക്കൊള്ളണമെന്നും , ഇപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കുടുംബാംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

സിനിമ സെറ്റില്‍ വച്ച് പ്രണയത്തിലായ രക്ഷിതും രശ്മികയും 2017 മെയിലാണ് വിവാഹ നിശ്ചയം നടത്തിയത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.