CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 23 Minutes 37 Seconds Ago
Breaking Now

പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നില്ല ; യന്തിരന്‍ 2 ട്രെയ്‌ലറിന് ഡിസ്ലൈക്ക് റെക്കോര്‍ഡ്

യന്തിരന്‍ 2 ബിഗ്ബഡ്ജറ്റില്‍ സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ്. 500 കോടി മുടക്കിയാണ് യന്തിരന്റെ രണ്ടാം ഭാഗമെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതോടെ ആരാധകര്‍ ആവേശത്തിലായി. യൂട്യൂബില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ട്രെയ്‌ലര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഡിസ്ലൈക്കിലും എല്ലാ ട്രെയ്‌ലറുകളേയും കടത്തിവെട്ടുമെന്നാണ് സൂചന.

ഞെട്ടിക്കുന്ന വിഷ്വല്‍ ഇഫക്ടും ആക്ഷന്‍സുമാണ് ടീസറിന്റെ ആകര്‍ഷണം. എന്നാല്‍ ഇതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകരും അന്താരാഷ്ട്ര പ്രഗത്ഭരും ഒക്കെ ഭാഗമായ ചിത്രത്തിന്റെ ഗ്രാഫിക്‌സിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പ്രതീക്ഷയ്‌ക്കൊത്ത് ട്രെയ്‌ലര്‍ ഉയര്‍ന്നില്ലെന്നാണ് വിമര്‍ശനം. ഇതോടെ ട്രെയ്‌ലറിന് ഡിസ്ലൈക്കുകളുടെ എണ്ണവും ഏറുകയാണ്.

മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടര്‍ന്ന് അക്രമകാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമ. മ്യൂട്ടന്റ് ബേഡ് ആയി അക്ഷയ് കുമാറെത്തുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.