CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 35 Minutes 33 Seconds Ago
Breaking Now

മലയാളി യുവാക്കളുടെ ധീരതയ്ക്ക് ഒമാന്‍ പോലീസിന്റെ ആദരം

കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി , വടകര സ്വദേശി രാജേഷ് എന്നിവരാണ് റോയല്‍ ഒമാന്‍ പോലീസിന്റെ ആദരം ഏറ്റുവാങ്ങിയത്

മോഷണ ശ്രമം തടയുകയും പ്രതികളെ അതിസാഹസികമായി പിടികൂടുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒമാന്‍ പോലീസിന്റെ ആദരം. മസ്‌കറ്റില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ തര്‍മിദിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി , വടകര സ്വദേശി രാജേഷ് എന്നിവരാണ് റോയല്‍ ഒമാന്‍ പോലീസിന്റെ ആദരം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണ ശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ചാണ് പ്രതികള്‍ അകത്തു കയറിയത്. ഈ സമയത്ത് അകത്ത് ജോലി ചെയ്യുകയായിുന്ന മൂവരും മുന്‍വശത്തേക്ക് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. ഇവരെ കണ്ട മോഷ്ടാക്കള്‍ വാതിലിന്റെ ചില്ല് ഇടിച്ചു പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ മൂവരും ചേര്‍ന്ന് പ്രതികളില്‍ ഒരാളെ പിടികൂടി.

ഉടനെ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കകം പോലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് രണ്ടാമത്തെയാളെ അറസ്റ്റ് ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.