CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 9 Minutes 24 Seconds Ago
Breaking Now

കാനഡയിലെത്തിയ കുടിയേറ്റക്കാരനെ കാത്തിരുന്നത് ഭാഗ്യദേവത; 5 മാസത്തിനിടെ രണ്ട് ജാക്ക്‌പോട്ട്

28കാരനായ മെല്‍ഹിഗ് മെല്‍ഹിഗിനാണ് അഞ്ച് മാസത്തിനിടെ രണ്ട് തവണ ഭാഗ്യം സിദ്ധിച്ചത്.

കാനഡയിലേക്ക് ഒരു ജീവിതം പടുത്തുയര്‍ത്താന്‍ എത്തിയ കുടിയേറ്റക്കാരനെ കാത്തിരുന്നത് ഭാഗ്യദേവതയാണ്. രണ്ട് വര്‍ഷം മുന്‍പ് പശ്ചിമ ആഫ്രിക്കന്‍ രാജ്യത്ത് നിന്നും കാനഡയിലെത്തിയ യുവാവിനാണ് രണ്ട് തവണ ജാക്ക്‌പോട്ട് ലോട്ടറി ലഭിച്ചത്.

28കാരനായ മെല്‍ഹിഗ് മെല്‍ഹിഗിനാണ് അഞ്ച് മാസത്തിനിടെ രണ്ട് തവണ ഭാഗ്യം സിദ്ധിച്ചത്. 3.5 മില്ല്യണ്‍ കനേഡിയന്‍ ഡോളറാണ് ഈ രണ്ട് സ്‌ക്രാച്ച് ഓഫ് ഗെയിമില്‍ നിന്നും ഇദ്ദേഹത്തിന്റെ ബാങ്കിലെത്തിയത്. 'ഇംഗ്ലീഷും, ആശയവിനിമയവും ഒന്ന് മെച്ചപ്പെടുത്തണം. മരപ്പണി പോലെ ആവശ്യം വരുന്ന എന്തെങ്കിലും തൊഴിലും പഠിക്കണം', വമ്പന്‍ പണം ഉപയോഗിച്ച് എന്ത് ചെയ്യുമെന്ന വെസ്‌റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്റെ ചോദ്യത്തിന് മെല്‍ഹിഗ് മറുപടി നല്‍കി.

രണ്ട് വര്‍ഷം മുന്‍പാണ് വിന്നിപെഗിലേക്ക് മെല്‍ഹിഗ് കുടിയേറുന്നത്. ഏപ്രിലില്‍ 1.5 മില്ല്യണ്‍ ഡോളറും, കഴിഞ്ഞ മാസം മറ്റൊരു ടിക്കറ്റില്‍ 2 മില്ല്യണ്‍ ഡോളറുമാണ് ഈ ചെറുപ്പക്കാരന്റെ പക്കലെത്തിയത്. ആദ്യത്തെ ജാക്ക്‌പോട്ട് ഉപയോഗിച്ച് ഭാര്യക്കും മക്കള്‍ക്കും താമസിക്കാന്‍ പുതിയൊരു വീട് വാങ്ങി.

രണ്ടാമതും ജാക്ക്‌പോട്ട് ലഭിച്ചതോടെ ബിസിനസ്സ് തുടങ്ങാനും ഉദ്ദേശമുണ്ട്. അതേസമയം രണ്ട് തവണ ജാക്ക്‌പോട്ട് കിട്ടിയത് ഭാഗ്യം ഒപ്പമുള്ളത് കൊണ്ടാണെന്ന് ലോട്ടറി കോര്‍പ്പറേഷനും സമ്മതിക്കുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.