CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 4 Seconds Ago
Breaking Now

ആമസോണിനെ കുറ്റം പറഞ്ഞ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ഒരു കാര്യം മറന്നു; ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് ഓണ്‍ലൈന്‍ വമ്പന്റെ സ്ഥാപനത്തില്‍ ശതകോടി പൗണ്ടിന്റെ നിക്ഷേപം; റവ. ജസ്റ്റിന്‍ വെല്‍ബിയെ പൊളിച്ചടുക്കി രാഷ്ട്രീയക്കാര്‍; അങ്ങ് ഗൂഗിളിലും ഉണ്ടെടോ പിടി!

ഉത്തരവാദിത്വമില്ലാത്തതെന്ന് കമ്പനികളില്‍ നിന്നും ചര്‍ച്ചിന്റെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇയാന്‍ ഡങ്കന്‍ സ്മിത്ത്

ആര്‍ക്കും ആരെയും വിമര്‍ശിക്കാം. പക്ഷെ ഇതില്‍ എന്തെങ്കിലും ഒരു ആത്മാര്‍ത്ഥതയുടെ അംശമില്ലെങ്കില്‍ കേള്‍ക്കുന്നവര്‍ക്കും അതിന്റെ പൊരുള്‍ പിടികിട്ടും. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് റവ. ജസ്റ്റിന്‍ വെല്‍ബിയാണ് ഈ ഇഹലോക സത്യം ഇപ്പോള്‍ മനസ്സിലാക്കുന്നത്. ഇന്റര്‍നെറ്റ് വമ്പനായ ആമസോണിനെ കുറ്റം പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ നോക്കവെയാണ് മുന്നിലുള്ള വാരിക്കുഴി അദ്ദേഹം കാണാതെ പോയത്. ആമസോണില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് കോടിക്കണക്കിന് പൗണ്ടിന്റെ നിക്ഷേപമുണ്ടെന്നതാണ് ആ വസ്തുത. 

നികുതിദായകന്റെ പണം ഊറ്റിക്കുടിക്കുന്നവനെന്നാണ് ആമസോണിനെ ആര്‍ച്ച്ബിഷപ്പ് കുറ്റപ്പെടുത്തിയത്. എന്നാല്‍ സഭയ്ക്ക് ഇന്റര്‍നെറ്റ് റീട്ടെയിലറില്‍ മള്‍ട്ടി ബില്ല്യണ്‍ പൗണ്ട് നിക്ഷേപമാണുള്ളതെന്നാണ് വെളിപ്പെടുത്തല്‍. കമ്പനിയുടെ ഏറ്റവും മൂല്യമുള്ള 20 നിക്ഷേപങ്ങളില്‍ ഒന്നാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റേത്. ആമസോണില്‍ എത്ര കോടിയുടെ നിക്ഷേപമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സഭ തയ്യാറല്ല. ഏറ്റവും മൂല്യമുള്ള നിക്ഷേപം എന്ന നിലയില്‍ 500 മില്ല്യണ്‍ പൗണ്ടിന് മുകളിലാകും ഇതെന്ന് ഉറപ്പാണ്. വിശ്വാസികളുടെ പണം നികുതിദായകനെ ഊറ്റിക്കുടിക്കുന്ന കമ്പനിയില്‍ തന്നെ നിക്ഷേപിച്ചെന്ന് വ്യക്തമായതോടെയാണ് ആര്‍ച്ച്ബിഷപ്പ് നാണംകെട്ടത്. 

യൂണിയന്‍ നേതാക്കള്‍ക്ക് മുന്നില്‍ പ്രഭാഷണം നടത്തവെയാണ് വെല്‍ബി ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ആമസോണിനെ പോലുള്ള വമ്പന്‍ കമ്പനികള്‍ ടാക്‌സ് ഇനത്തില്‍ ഒന്നും നല്‍കാതെ രക്ഷപ്പെടുകയാണെന്നാണ് അദ്ദേഹം ആരോപിച്ചത്. അടിസ്ഥാന ശമ്പളം പോലും നല്‍കാത്ത ഇവര്‍ പ്രതിരോധത്തിനും, സുരക്ഷയ്ക്കും, ആരോഗ്യത്തിനും, വിദ്യാഭ്യാസത്തിനുമായി ഒന്നും നല്‍കുന്നില്ലെന്നായിരുന്നു ആര്‍ച്ച്ബിഷപ്പിന്റെ കുറപ്പെടുത്തല്‍. ടാക്‌സ് ഇടപാടില്‍ പഴി കേള്‍ക്കുന്ന മറ്റൊരു ഇന്റര്‍നെറ്റ് വമ്പനായ ഗൂഗിളിലും ചര്‍ച്ചിന് നിക്ഷേപമുണ്ട്. സീറോ ഹവര്‍ കോണ്‍ട്രാക്ടില്‍ ജീവനക്കാരെ ക്ഷണിക്കുന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് കത്തീഡ്രലുകളുടെ രീതി മറച്ചുവെച്ച് കൊണ്ടാണ് ആര്‍ച്ച്ബിഷപ്പ് ഇതേ രീതി പിന്തുടരുന്ന ആമസോണിനെ കുറ്റപ്പെടുത്തിയത്. 

ഉത്തരവാദിത്വമില്ലാത്തതെന്ന് ആര്‍ച്ച്ബിഷപ്പ് വിശ്വസിക്കുന്ന കമ്പനികളില്‍ നിന്നും ചര്‍ച്ചിന്റെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ ക്യാബിനറ്റ് മന്ത്രി ഇയാന്‍ ഡങ്കന്‍ സ്മിത്ത് പ്രതികരിച്ചു. സഭയുടെ സാമ്പത്തിക ഇടപാടുകള്‍ നയിക്കുന്ന ചര്‍ച്ച് കമ്മീഷണേഴ്‌സ് റിപ്പോര്‍ട്ടാണ് ഈ നിക്ഷേപങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.