CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 53 Minutes 3 Seconds Ago
Breaking Now

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അന്വേഷണ സംഘത്തിന് ലഭിച്ചത് നിര്‍ണ്ണായക തെളിവുകള്‍ ; അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും

രണ്ടു ദിവസത്തിനുള്ളില്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാക്കും

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിര്‍ണായക മൂന്നു തെളിവുകള്‍ അന്വേഷണ സംഘത്തിന് പുതുതായി ലഭിച്ചു. പീഡനം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളാണെന്ന് സൂചനയുണ്ട്. ബിഷപ്പിന്റെ മൊഴി തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകളാണ് ലഭിച്ചതെന്നാണ് വിവരം. കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പോലീസിന്റെ കൈയ്യിലാണുളളത്.

രണ്ടു ദിവസത്തിനുള്ളില്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാക്കും. ഫ്രാങ്കോ ചോദ്യം ചെയ്യലിന് വിധേയമാകുന്നതിന് മുമ്പേ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്കു തൃപ്തികരമായ വിശദീകരണവും ലഭിച്ചിട്ടുണ്ട്. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്നു തെളിയിക്കുന്നതും പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്നു തെളിയിക്കുന്നതുമായ മൊഴികളാണ് ഇവ.

മഠങ്ങളിലെ സന്ദര്‍ശക റജിസ്റ്ററുകള്‍, ബിഷപ്പിന്റെ കേരളത്തിലെ ടൂര്‍ പ്രോഗ്രാം, ഇടയനോടൊപ്പം പരിപാടിയുടെ റജിസ്റ്റര്‍ തുടങ്ങി 34 രേഖകളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

ഫ്രാങ്കോ 19 ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് മുമ്പാകെ ഹാജരാകണമെന്ന നോട്ടീസ് ജലന്ധര്‍ പൊലീസ് കമ്മീഷണര്‍ പ്രവീണ്‍ കുമാര്‍ സിന്‍ഹയ്ക്ക് കൈമാറി.

പഴയ സംഭവമായതിനാല്‍ സാക്ഷി മൊഴികളില്‍ ചിലതിന് ബലക്കുറവാണ്. ഇവര്‍ കോടതിയില്‍ മൊഴി മാറ്റുകയോ വിശ്വാസയോഗ്യമല്ലാതാകുകയോ ചെയ്താല്‍ വന്‍തിരിച്ചടിയാകും. അതിനാലാണ് അറസ്റ്റ് വൈകുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.