Breaking Now

ജര്‍മ്മനിയില്‍ അച്ചന്മാര്‍ പീഡിപ്പിച്ചത് 3677 പേരെ ; 13 തികയാത്ത ആണ്‍കുട്ടികള്‍ പോലും ഇര ; പ്രതിപട്ടികയിലുള്ളത് 1670 വൈദീകര്‍ !

ലോകം ഞെട്ടിയിരിക്കുകയാണ് ജര്‍മ്മനിയിലെ കണക്ക് കേട്ട് .

മത പുരോഹിതന്മാരെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജര്‍മ്മനിയില്‍ മാത്രം അച്ചന്‍മാര്‍ പുറം ലോകമറിഞ്ഞ് പീഡിപ്പിച്ചത് 3677 പേരെ. പുരോഹിതന്മാര്‍ ഉപദ്രവിച്ചവരില്‍ കൂടുതല്‍ പേരും അല്‍ത്താര ബാലകന്‍മാരും 13 തികയാത്ത ആണ്‍കുട്ടികളും. പ്രതിപട്ടികയിലുള്ളത് 1670 വൈദീകരാണ്.ലോകം ഞെട്ടിയിരിക്കുകയാണ് ജര്‍മ്മനിയിലെ കണക്ക് കേട്ട് .

1946 നും 2014നും ഇടയിലുള്ള കാലത്താണ് പുരോഹിതര്‍ ഇത്രയും പീഡനങ്ങള്‍ നടത്തിയതെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. ഇരകളില്‍ പകുതിയില്‍ അധികം പേരും 13 വയസോ അതില്‍ താഴെ പ്രായമുള്ളവരോ ആണെന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് കമ്മീഷന്‍ ചെയ്തിരിക്കുന്ന ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് ജര്‍മന്‍ മാധ്യമമായ സ്‌പെയ്‌ഗെല്‍ ഓണ്‍ലൈന്‍ ആന്‍ഡ് ഡി സെയ്റ്റ് വെളിപ്പെടുത്തുന്നത്. മൂന്നു യൂണിവേഴ്‌സിറ്റികളാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയിരിക്കുന്നത്.

യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നാല്‍ ഇതിലും അധികമുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് സംഭവത്തില്‍ പശ്ചാത്താപം രേഖപ്പെടുത്തി.

പുരോഹിതരുമായി ബന്ധപ്പെട്ട ലൈംഗീക കേസുകള്‍ കത്തോലിക്കാ സഭയ്ക്ക് തലവേദനയാകുകയാണ്. ബെര്‍ലിനിലെ ജെസ്യൂട്ട് സ്‌കൂളിന്റെ തലവന്‍ ഉള്‍പ്പെട്ട കേസ് പുറത്തുവന്നത് ജര്‍മന്‍ ചര്‍ച്ചിന് നാണക്കേടായിരിക്കുകയാണ്. ദശാബ്ദങ്ങളോളം ഇയാള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരകളാക്കിയിരുന്നുവെന്ന് പുറത്തുവന്നിരിക്കുന്നു. 

കഴിഞ്ഞ മാസം യുഎസില്‍ നടന്ന അന്വേഷണത്തില്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ഏകദേശം 300 ഓളം പുരോഹിതര്‍ ആയിരത്തിലധികം കുട്ടികളെ പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.