CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 14 Minutes 15 Seconds Ago
Breaking Now

അടുത്ത ശൈത്യകാലം വരുന്നു; എന്‍എച്ച്എസിന്റെ അവസ്ഥ കൂടുതല്‍ ദുഷ്‌കരമാകുമെന്ന് ഭയന്ന് ഡോക്ടര്‍മാര്‍; ലക്ഷക്കണത്തിന് പേര്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നു; എന്‍എച്ച്എസ് പൊട്ടിത്തെറിയുടെ വക്കില്‍

ചൂടേറിയ വേനല്‍ക്കാലം കൂടുതല്‍ സമ്മര്‍ദം കൊണ്ടുവന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് വക്താവ് സമ്മതിച്ചു

ശൈത്യകാലത്ത് എന്‍എച്ച്എസിലെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജീവനക്കാര്‍ സമ്മര്‍ദത്തില്‍ ജോലി ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇത് കുറയ്ക്കാന്‍ ആവശ്യത്തിന് ജീവനക്കാരെയോ, അധികം ഫണ്ടോ, ശമ്പളമോ നല്‍കുന്ന കാര്യത്തില്‍ മാത്രം യാതൊരു തീരുമാനവും ഉണ്ടാകുന്നില്ല. പുതിയ കരാറില്‍ വാഗ്ദാനം ചെയ്ത ശമ്പള വര്‍ദ്ധനവ് പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. വിന്റര്‍ ഏതാനും മാസം അകലെ നില്‍ക്കുമ്പോള്‍ എന്‍എച്ച്എസിന്റെ തയ്യാറെടുപ്പും എങ്ങും എത്തിയിട്ടില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ശൈത്യകാലം ആഗതമാകുന്നതോടെ ഇതിനെ നേരിടാന്‍ എന്‍എച്ച്എസിന് സാധിക്കുമോയെന്നാണ് ഡോക്ടര്‍മാര്‍ പോലും ആശങ്കപ്പെടുന്നത്. മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ സമ്മര്‍ദത്തിലാണ് എന്‍എച്ച്എസ് എന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ പ്രസിഡന്റ് ഡോ. നിക് സ്‌ക്രിവന്‍ വ്യക്തമാക്കി. 2017/18 കാലത്ത് 330,000-ല്‍ ഏറെ പേരാണ് 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നതെന്നാണ് കണക്ക്. ശൈത്യകാലം അടുത്തെത്തുന്നതോടെ എന്‍എച്ച്എസിന്റെ ശേഷിയെക്കുറിച്ച് വലിയ സംശയമാണ് ഉയരുന്നതെന്ന് ഡോ. സ്‌ക്രിവന്‍ പറയുന്നു.

900 അധിക ബെഡുകള്‍ക്കുള്ള ഫണ്ടിംഗാണ് സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ചത്. എന്നാല്‍ അപ്പോഴും 3100 ബെഡുകളുടെ കുറവുണ്ട്. ഇതോടൊപ്പം ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടും. രണ്ട് കടുപ്പമേറിയ ശൈത്യകാലവും, ആറ് മാസത്തെ സമ്മര്‍ദത്തിലും ജോലി ചെയ്ത ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇത് കൂടുതല്‍ ആശങ്ക പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൂടേറിയ വേനല്‍ക്കാലം കൂടുതല്‍ സമ്മര്‍ദം കൊണ്ടുവന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് വക്താവ് സമ്മതിച്ചു. ആഗസ്റ്റില്‍ നാല് മണിക്കൂറിനിടെ 50,000 രോഗികളെയാണ് അഡ്മിറ്റ് ചെയ്യുകയും, ചികിത്സ നല്‍കുകയും ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ഉണ്ടായത്. ഇനി ശൈത്യകാലം കൂടി ആകുന്നതോടെ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് പോകുമെന്നാണ് ഭയം.




കൂടുതല്‍വാര്‍ത്തകള്‍.